ചെന്നെയ് പട്ടണം ..എനിക്കും കിട്ടണം…പറയുന്നത് ന്യു ജനറേഷന് ആകുമ്പോള്‍ സംഗതി ജോറാകും എന്ന് നേരത്തെ തന്നെ ലോക മലയാളികള്‍ കണക്ക് കൂട്ടിയിരുന്നു.മലയാളികളുടെ കണക്കുകള്‍ അല്ലെങ്കിലും പിഴയ്ക്കാറില്ലല്ലോ.. ചിത്രം രണ്ടു തവണ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തിയെങ്കിലും അന്വേഷകരുടെ പെരുകിയ എണ്ണവും ആവശ്യവും കണക്കിലെടുത്ത് ബെല്‍ഫാസ്റ്റ് ഓഡിയോണില് വ്യാഴാഴ്ച വീണ്ടും പ്രദര്‍ശനം നടത്താന്‍ വിതരണക്കാര്‍ തീരുമാനിക്കുകയായിരുന്നു.
എന്റര്‍റ്റെയിനര്‍ ചിത്രങ്ങള്‍ നെഞ്ചിലേറ്റാന്‍ വെമ്പല്‍ കൊള്ളുന്ന മലയാളി കാണി സമൂഹം നിവിന്‍ പൊളി എന്ന നടനെ ‘അടുത്ത വീട്ടിലെ പയ്യന്’ മനോഭാവത്തില്‍ അംഗീകാരം നല്‍കിയിട്ട് നാളെറെയായി. സെല്‍ഫിയുടെ വിജയ മന്ത്രത്തിന്റെ പരമമായ രഹസ്യവും ഈ മോനോഭാവത്തേ മനസിലാക്കി തൂലിക ചലിപ്പിക്കുന്ന വിനീത് ശ്രീനിവാസന്റെ പ്രതിഭയാണ്.
തമാശക്കെടുത്ത ഒരു സെല്‍ഫി ചിത്രം സങ്കീര്‍ണ്ണമായൊരു പ്രശ്നമായി തീരുന്നതാണ് സെല്‍ഫി പ്രമേയത്തിന്റെ കാതല്‍.ചിരിയുടെ മാലപ്പടക്കമാണ് ചിത്രത്തിന്റെ ഭാഷ.കളിയും കാര്യവും തിരിച്ചറിയാത്ത ചെറുപ്പക്കാര്‍ക്ക് തിരിച്ചരിവ് നല്‍കുന്നതാണ് ചിത്രത്തിന്റെ സന്ദേശം..
തമാശ ബോധവും ധൈര്യവും ഏറെയുള്ള ബെല്‍ഫാസ്റ്റ് മലയാളി കുടുംബങ്ങളിലെ ചെറുപ്പക്കാര്‍ തങ്ങളുടെ ജീവിത തമാശകള്‍ കണ്ണാടിയില്‍ എന്ന പോലെ കാണുമ്പൊള്‍ മുതിര്‍ന്നവര്‍ ഈ കാലത്തെ കുട്ടികളുടെ ജീവിതം കാണാനും തമാശകള്‍ ആസ്വദിക്കാനും …ജീവിതത്തിന്റെ തന്നെ അപ്ഡേറ്റഡ് വേര്‍ഷന്‍ കാണാനും വടക്കന്‍ സെല്ഫ്ക്ക് ടിക്കറ്റ് എടുക്കുന്നു. ബെല്‍ഫാസ്റ്റ് പ്രദര്‍ശന സ്ഥലം സമയം -ഓഡിയോണ്‍ ബെല്‍ഫാസ്റ്റ് ,Thursday 7th 7:30 pm