തിരുവനന്തപുരം:വൈദ്യുത മന്ത്രി എം എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു.മന്ത്രി എം എം മാണിയുടെ ആരോഗ്യനിലയിൽ ആശങ്കയില്ല എന്നാണ് റിപ്പോർട്ട്.മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എം എം മണി. മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജൻ, വി എസ് സുനിൽകുമാര്‍ എന്നിവര്‍ കോവിഡ് സ്ഥരീകരിച്ചതിനെത്തു ടര്‍ന്ന് നേരത്തെ ചികിത്സ തേടുകയും സുഖം പ്രാപിക്കുകയും ചെയ്തിരുന്നു.
INDIANEWS24 HEALTH DESK