728-pixel-x-90-2-learn
728-pixel-x-90
<< >>

വൈക്കം വിശ്വന്‍റെ ചാണക്യ നീക്കം : യു ഡി എഫ് പ്രതിസന്ധിയില്‍

തിരുവനന്തപുരം:അപ്രതീക്ഷിതമായ ഒരു നീക്കമാണ് ഇന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വനില്‍ നിന്നുമുണ്ടായത്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ എല്‍ .ഡി.എഫിലേക്ക് ക്ഷണിച്ചുകൊണ്ടാണ് വൈക്കം വിശ്വന്‍ രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചത്. ജൊസഫ് ഗ്രൂപ്പ് ഒരു പക്ഷെ സി പി എമ്മുമായി ചര്‍ച്ചയ്ക്ക് തയാറെടുത്തേക്കുമെന്നു കരുതിയിരിക്കുന്നതിനിടെയാണ് വൈക്കം വിശ്വനില്‍ നിന്ന് തന്നെ ക്ഷണമുണ്ടായിരിക്കുന്നത്.ഇനി ജോസഫ് ഗ്രൂപ്പിന് കാര്യങ്ങള്‍ എളുപ്പമാകും.ഇടുക്കി സീറ്റിന്റെ പേരില്‍ ജോസഫ് ഗ്രൂപ്പ് ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇടതുമുന്നണിയുടെ ഈ ക്ഷണം.എല്‍ .ഡി.എഫില്‍ തിരിച്ചെത്തിയാല്‍ ജോസഫ് ഗ്രൂപ്പിന് ഇടുക്കി സീറ്റ് മത്സരിക്കാന്‍ അവര്‍ നല്‍കുമെന്നതും ഉറപ്പാണ്.ഏതായാലും സീറ്റ് വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസ് സൂചന നല്‍കിക്കഴിഞ്ഞ സ്ഥിതിക്ക് ജോസഫ് ഗ്രൂപ്പിന്റെ ഇനിയുള്ള നീക്കം കേരള രാഷ്ട്രീയം ഉറ്റുനോക്കുകയാണ്. francis george and pj joseph

ഇനി ജോസഫ് ഗ്രൂപ്പിനെ യു ഡി എഫില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ഇടുക്കി സീറ്റ് നല്‍കാന്‍ തയ്യാറായാലും അത് ഇടതു മുന്നണിക്ക്‌ തെരഞ്ഞെടുപ്പില്‍ ഗുണകരമാകും.പി ടി തോമസും കൂട്ടരും ഏതായാലും ഫ്രാന്‍സിസ് ജോര്‍ജ്ജിന് ഈസി വാക്കോവര്‍ സമ്മാനിക്കാനിടയില്ല.ഏതായാലും ഇടതു മുന്നണിക്ക്‌ ഇടുക്കി സീറ്റ് വിജയിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.

കളത്തില്‍പ്പോര് ഇല്ലായിരുന്നെങ്കില്‍ യു ഡി എഫിന്റെ ഷുവര്‍ സീറ്റുകളിലൊന്നായ ഇടുക്കി നഷ്ടപ്പെടുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ തയ്യാറാകില്ല എന്നാണു വിലയിരുത്തപ്പെടുന്നത്.പി ടി തോമസിന് സുരക്ഷിതമായ ഒരു സീറ്റ് നല്‍കി ഫ്രാന്‍സിസ് ജോര്‍ജ്ജിന് ഇടുക്കി സീറ്റ് നല്‍കുവാനുള്ള സാധ്യത ഏറെയാണ്‌. അല്ലാത്ത പക്ഷം ഒരു ലോക്സഭാ സീറ്റും ഒരു വേള കേരളാ ഭരണവും ഇടുക്കിയില്‍ തട്ടി കോണ്‍ഗ്രസിന് നഷ്ടമായേക്കാം.

INDIANEWS24 POLITICAL DESK

Leave a Reply