728-pixel-x-90-2-learn
728-pixel-x-90
<< >>

വൈകിയെങ്കിലും കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നടന്‍ വിജയ് എത്തി

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവും ആയ കലൈഞ്ജര്‍ എം. കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നടന്‍ വിജയ് എത്തി. തന്റെ പുതിയ ചിത്രമായ ‘സര്‍ക്കാരി’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലായിരുന്ന വിജയ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ചെന്നൈയില്‍ മടങ്ങിയെത്തിയത്. രാവിലെ നാല് മണിയോടെ വിമാനമിറങ്ങിയ വിജയ് നേരെ പോയത് മറീന ബീച്ചിലുള്ള കരുണാനിധിയുടെ സ്മൃതി മണ്ഡപത്തിലേക്കാണ്. അവിടെ എത്തി പൂക്കള്‍ അര്‍പ്പിച്ചു. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കരുണാനിധിയോടുള്ള ആദരസൂചകമായി ഒരു ദിവസം നിറുത്തിവച്ചിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന സര്‍ക്കാരില്‍ കീര്‍ത്തി സുരേഷും വരലക്ഷ്മിയുമാണ് നായികമാര്‍. ഇവര്‍ക്കൊപ്പം രാധാരവി, ബാല കറുപ്പയ്യ, യോഗി ബാബു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. എ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ചെന്നൈയില്‍ ഉടന്‍ ആരംഭിക്കും.

Leave a Reply