തിരുവനന്തപുരം: മതിയായ ചട്ടങ്ങള്‍ പാലിക്കാതെ ഹൗസ്ബോട്ടുകള്‍ യാത്ര നടത്തുന്നത് വേമ്പനാട് കായലിന് ഗുരുതരമായ പാരിസ്ഥിതിക ഭീഷണിയാകുമെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) റിപ്പോര്‍ട്ട്. ബോട്ടുകളൊന്നും മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിക്കുന്നില്ലെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ അധികൃതര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
ശാസ്ത്രീയമായി വളരെ വിരുദ്ധമായ സാഹചര്യത്തിലാണ് വേമ്പനാട് കായലിലൂടെ ഹൗസ്ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നത്. 262 ഹൗസ്ബോട്ടുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കാടലില്‍ കഴിഞ്ഞ മാര്‍ച്ച് വരെ രജിസ്ട്രേഷന് ചെയ്തവയുടെ എണ്ണം 734. ഇതില്‍ 326 എണ്ണം രജിസ്ട്രേഷന് പുതുക്കിയിട്ടില്ല. പകുതിയോളം ബോട്ടുകള്‍ ഓടുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ. ആലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 69 ശതമാനം ബോട്ടുകളും ഇന്‍ഷ്വര്‍ ചെയ്തിട്ടില്ല.
രജിസ്ട്രേഷന് പുതുക്കുന്നത് പലപ്പോഴും നടക്കുന്നില്ലെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവയിലെ മാലിന്യം കായലിലേക്കൊഴുക്കുന്നത് വന്‍ പാരിസ്ഥിതിക പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്. കൂടാതെ മതിയായ യോഗ്യതയും ജീവന് രക്ഷാ ഉപകരണങ്ങളും അഗ്നിശമന സംവിധാനങ്ങളും പല ബോട്ടുകളിലും ഇല്ലെന്നിരിക്കെ ഇവ പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ ത്യയാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുറമുഖ വകുപ്പിനാണ് ഹൗസ്ബോട്ടുകളുടെ പരിശോധന ചുമതലകളുള്ളത്.
INDIANEWS24.COM Kerala