jio 800x100
jio 800x100
728-pixel-x-90
<< >>

ജഗതിയെ ‘പെണ്‍കുട്ടി’ ആലിംഗനം ചെയ്തു; കാര്യമറിയാതെ കണ്ടുനിന്നവര്‍ സ്തബ്ധരായി

കോട്ടയം: ഈരാറ്റുപേട്ടയില്‍ നടന്ന ഒരു പൊതു ചടങ്ങില്‍ വേദിയിലിരുന്ന നടന്‍ ജഗതി ശ്രീകുമാറിനരികിലേക്ക് ഒരു പെണ്‍കുട്ടി ഓടിയെത്തി ആലിംഗനം ചെയ്തു.വേദിയിലുണ്ടായിരുന്ന പി സി ജോര്‍ജ്ജ് അടക്കമുള്ളവര്‍ രംഗം കണ്ട് സ്തബ്ധരായി.സംഘാടകരും അവര്‍ക്കൊപ്പം പി സി ജോര്‍ജ്ജും ചേര്‍ന്ന് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് അത് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയാണെന്ന് തിരിച്ചറിഞ്ഞത്.

അപ്രതീക്ഷിതമായായിരുന്നു സംഭവം.അപകടത്തോടെ വിശ്രമത്തില്‍ കഴിയുന്ന ജഗതി ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയായിരുന്നു.പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതോടെ സംഘാടകര്‍ ജഗതിക്കരികില്‍ ഇരിക്കാന്‍ ശ്രീലക്ഷ്മിക്ക് അവസരം നല്‍കി.മകളാണെന്ന് തിരിച്ചറിഞ്ഞ ജഗതി ചുമ്പനം നല്‍കി.ഒടുവില്‍ കാര്യമായി ഒന്നും സംസാരിക്കാതെ സുഹൃത്തുക്കളുമായി താരപുത്രി വേദിവിട്ടു.

INDIANEWS24.COM Erattupetta

Leave a Reply