728-pixel-x-90-2-learn
728-pixel-x-90
<< >>

‘വേട്ട’യ്ക്ക് ഇറങ്ങാം, ഈയാഴ്ച

ടൊറന്റോ: പുതിയ മലയാളചിത്രങ്ങളുടെ വസന്തകാലമാണ്‌ ഇപ്പോള്‍ കാനഡയിലെ ടൊറന്റോയില്‍. ഈയാഴ്ച മലയാളികളെ കാത്തിരിക്കുന്നത് നടികളിലെ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായ ‘വേട്ട’ എന്ന ചിത്രം. അടുത്തിടെ അന്തരിച്ച പ്രസിദ്ധ സംവിധായകന്‍ രാജേഷ്‌ പിള്ള അണിയിച്ചൊരുക്കിയ അവസാനചിത്രമാണിത്.

ആദ്യാവസാനം പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഉദ്വേഗഭരിതമായ ഒരു കഥയാണ് വേട്ട. മലയാളം കണ്ട മികച്ച സൈക്കോത്രില്ലര്‍ എന്ന് പറയാം. ‘ട്രാഫിക്കി’ലൂടെ മലയാളസിനിമയുടെ വഴിതിരിച്ചുവിട്ട രാജേഷ്‌ പിള്ള എന്ന സംവിധായകന്‍ പ്രതിഭയുടെ കയ്യൊപ്പ് പതിച്ച മറ്റൊരു ചിത്രം. ഈ സിനിമ റിലീസ് ചെയ്ത ദിവസംതന്നെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യവും.

ചോക്ലേറ്റ് കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചിരുന്ന കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തില്‍. ഇന്ദ്രജിത്തും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

 

സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍  [1571 SANDHURST CIRCLE] മാര്‍ച്ച്‌ 12 വൈകിട്ട് 4.00നും ഇറ്റോബിക്കോയിലെ ആല്‍ബിയന്‍- കിപ്ലിങ്ങിലുള്ള ആല്‍ബിയന്‍ സിനിമാസില്‍ [1530 ALBION ROAD]ഇതേ ദിവസം വൈകിട്ട് 3.45നുമാണ് പ്രദര്‍ശനം.   റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] മാര്‍ച്ച്‌ 11ന് രാത്രി 9.15നും മാര്‍ച്ച്‌ 12, 13 തിയതികളില്‍ വൈകിട്ട് 4.30നും ചിത്രം പ്രദര്‍ശിപ്പിക്കും.

Leave a Reply