728-pixel-x-90-2-learn
728-pixel-x-90
<< >>

വേട്ടയാടലിന്റെ പരിസമാപ്തി: പിണറായി

തിരുവനന്തപുരം: വേട്ടയാടലിന്റെ ഒരു ഘട്ടമാണ് ലാവലിന്‍ കേസില്‍ തന്നെ ഒഴിവാക്കിക്കൊണ്ടുള്ള കോടതിവിധിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാനേതാക്കള്‍വരെ എന്നെ വിമര്‍ശിച്ചു. മുന്‍ കമ്മ്യുണിസ്റ്റുകളും കമ്മ്യുണിസ്റ്റ് വിരുദ്ധരും മാധ്യമങ്ങളും അതില്‍ പങ്കുചേര്‍ന്നു. ഇതിനെയൊക്കെ അതിജീവിക്കാന്‍ കഴിഞ്ഞത് അഞ്ചു കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന്, അരുതാത്തതൊന്നും ചെയ്തിട്ടില്ലെന്ന ബോധം. രണ്ട്, എന്നെയും പാര്‍ടിയെയും സ്നേഹിക്കുന്ന ജനലക്ഷങ്ങളുടെ പിന്തുണ. മൂന്ന്, കമ്മ്യുണിസ്റ്റുകാരന്‍റെ വഴി പൂക്കള്‍ വിരിച്ചത് ആയിരിക്കില്ലെന്ന തിരിച്ചറിവ്, നാല്, ഒപ്പം നിന്ന പാര്‍ട്ടി. അഞ്ച്, സത്യം ജയിക്കുമെന്ന വിശ്വാസം.
താനെന്ന വ്യക്തി ആയിരുന്നില്ല, ഉന്നം, പാര്‍ട്ടിക്കെതിരായ വിരോധത്താല്‍ എന്നെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനാല്‍ വ്യക്തിപരമായി ആരോടും വിരോധമില്ല. കമ്മ്യുണിസ്റ്റ് വിരുദ്ധരുടെ കയ്യടി എനിക്ക് കിട്ടിയിട്ടില്ല.പാര്‍ട്ടിയല്ല, മറ്റ് ചിലതാണ് ശരിയെന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടുമില്ല- പിണറായി പറഞ്ഞു. ലാവലിന്‍ കേസില്‍ വി എസ് അച്യുതാനന്ദന്‍റെ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന് പാര്‍ടിയുടെ പൂര്‍ണപിന്തുണ തനിക്ക് ഉണ്ടായിരുന്നെന്നയിരുന്നു പിണറായിയുടെ മറുപടി.

Leave a Reply