728-pixel-x-90-2-learn
728-pixel-x-90
<< >>

വേങ്ങരയില്‍ സ്ത്രീകള്‍ കൂടുതലായി വോട്ടെടുപ്പിനെത്തി

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ് എന്ന് വോട്ടെടുപ്പിന് ശേഷമുള്ള പ്രാഥമിക കണക്കുകകള്‍.സ്ത്രീ വോട്ടര്‍മാര്‍ കൂടുതലായി വോട്ടു ചെയ്യാനെത്തിയതാണ് പോളിംഗ് ശതമാനം ഉയരാന്‍ കാരണമെന്ന് കണക്കാക്കുന്നു.

രാവിലെ സാധാരണ ഗതിയില്‍ ആരംഭിച്ച വോട്ടെടുപ്പ് സോളാര്‍ കേസില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് അന്തരീക്ഷം മാറിയത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നിര്‍ണ്ണായകമാകുമെന്നാണ് എല്‍ ഡി എഫ് ക്യാമ്പിന്റെ വിലയിരുത്തല്‍. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്ന ആരോപണവുമായി യു ഡി എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പോളിംഗ് സമയം അടുക്കുംതോറും വോട്ടര്‍മാര്‍ക്കായി യു ഡി എഫ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ തിരഞ്ഞു നടക്കുന്നതും മണ്ഡലത്തില്‍ പലയിടത്തും കാണാമായിരുന്നു.

എന്നാല്‍ പതിവിന് വിപരീതമായി വൈകീട്ട് നാലിന് ശേഷവും സ്ത്രീകള്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തി. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.7 ശതമാനം പോളിംഗ് ആണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഇത്തവണ അതിലും കൂടും എന്നാണ് കണക്കുകൂട്ടല്‍. കൃത്യമായ കണക്ക് നാളെയോടെ വ്യക്തമാകും.

INDIANEWS24.COM Malappuram

Leave a Reply