728-pixel-x-90-2-learn
728-pixel-x-90
<< >>

വേങ്ങരയില്‍ യു ഡി എഫ് വിജയിച്ചു; ഭൂരിപക്ഷം കുറഞ്ഞു

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മങ്ങിയ വിജയം. യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍ 23310 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍ ഡി എഫിലെ പി പി ബഷീറിനെ തോല്‍പ്പിച്ചത്. ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ് സംഭവിച്ചതാണ് വിജയത്തിന് മങ്ങലേല്‍പ്പിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതലേ ഖാദര്‍ ലീഡ് ചെയ്‌തെങ്കിലും മിക്കയിടങ്ങളിലും യു ഡി എഫ് ഇവിടെ ഇതുവരെ നേടിയതിനേക്കാള്‍ വോട്ട് കുറവായിരുന്നു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രി കൂടിയായ പി കെ കുഞ്ഞാലിക്കുട്ടി ഇവിടെ 38,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് നടന്ന ലോകസഭാ ഉപതിരഞ്ഞെടുപ്പിലും വേങ്ങരയിലെ ഭൂരിപക്ഷം 41,000 ആയി കൂടിയിരുന്നു. ഇതാണ് ഇപ്പോള്‍ 23,000 ആയി കുറഞ്ഞത്. തോല്‍വി സാങ്കേതികം മാത്രമാണ് ഭൂരിപക്ഷം കുറഞ്ഞത് എല്‍ ഡി എഫിന് അനുകൂലമായതുകൊണ്ടാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

ഭൂരിപക്ഷം കുറഞ്ഞത് പാര്‍ട്ടി പരിശോധിക്കുമെന്ന് മുസ്ലീം ലീഗ് വൃത്തങ്ങള്‍ വ്യക്തമാക്കി. തന്റെ ആദ്യത്തെ മത്സരമാണിതെന്നും ഭൂരിപക്ഷം കുറഞ്ഞത് കാര്യമാക്കുന്നില്ല, ഇത് യു ഡി എഫിന്റെ വിജയമാണെന്നും മണ്ഡലത്തിലെ നിയുക്ത എം എല്‍ എ. കെ എന്‍ എ ഖാദര്‍ പ്രതികരിച്ചു.

INDIANEWS24.COM Malappuram

Leave a Reply