728-pixel-x-90-2-learn
728-pixel-x-90
<< >>

വേഗത്തിന്‍റെ നായകന്‍ പോള്‍ വാക്കറിന് ഹോളിവുഡിന്‍റെ യാത്രാമൊഴി

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ പ്രശസ്ത ഹോളിവുഡ് നടന്‍ അത്യാധുനിക കാറുകളും റേസിങ്ങ് സീനുകളും കാര്‍ ചേസുകളുമായി വേഗത്തിന്‍റെ  നായകനായി സിനിമാപ്രേമികളെ ഹരംകൊള്ളിച്ച വാക്കര്‍ കൊല്ലപ്പെട്ടതും ഒരു കാര്‍ അപകടത്തിന്റെ രൂപത്തില്‍ തന്നെ.

കാലിഫോര്‍ണിയയിലെ വലന്‍സിയയിലായിരുന്നു അപകടം സംഭവിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. റോജര്‍ റോഡാസ് എന്ന സുഹൃത്തിനൊപ്പം കാറില്‍ പോകുമ്പോഴാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ചുവന്ന പോര്‍ഷെ കാര്‍ വഴിയരികിലെ കമ്പിവേലിയിലിടിച്ച ശേഷം സമീപത്തെ മരത്തിലിടിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിയമര്‍ന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ടുപേരും മരിച്ചു. റീച്ച് ഔട്ട് വേള്‍ഡ്‌വൈഡ് എന്ന ചാരിറ്റി സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടം.

വാഴ്‌സിറ്റി ബ്ലൂസ് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് പോള്‍ ഹോളിവുഡില്‍ ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലെ ബ്രയാന്‍ എന്ന കഥാപാത്രത്തിലൂടെ ലോകത്തൊട്ടാകെ ആരാധകരെ സൃഷ്ടിച്ചു. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഏഴാം ഭാഗത്തിന്റെ ചിത്രീകരണം നടന്നു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ചിത്രത്തിന്റെ ആറുഭാഗങ്ങളിലും തുടര്‍ച്ചയായി അഭിനയിച്ച ഏക താരം പോള്‍ വാക്കറാണ്. എയ്റ്റ് ബിലോ, ഇന്‍ ടു ദ ബ്ലൂ, ഷി ഈസ് ആള്‍ ദാറ്‌റ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നാഷണല്‍ ജിയോഗ്രാഫിക് ചാനലിലെ എക്സ്പെഡിഷൻ ഗ്രേറ്റ് വൈറ്റ് എന്ന പരമ്പരയിലും അദ്ദേഹം പങ്കെടുത്തിരുന്നുപോള്‍ അഭിനയിച്ച സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയായ  ഹവേഴ്‌സ് ഈ മാസം റിലീസ് ചെയ്യാനിരിക്കവേയാണ് ഈ ദാരുണ അപകടം.

വേഗത്തിന്‍റെ നായകന് ഇന്ത്യാ ന്യൂസ്‌ ടീമിന്‍റെയും വായനക്കാരുടെയും ആദരാഞ്ജലികള്‍ !

SANU INDIA NEWS

 

 

 

Leave a Reply