jio 800x100
jio 800x100
728-pixel-x-90
<< >>

വേഗം കുറച്ചു പോയ വണ്ടി പോലീസ് പിടിച്ചു

കാലിഫോര്‍ണിയ:അമിത വേഗത്തില്‍ പായുന്ന വണ്ടികളെ സാധാരണയായി പോലീസ് പിടികൂടും.ഇവിടെ ആവശ്യമായതിലും കുറവ് വേഗതയില്‍ പോയ വണ്ടിയെ പോലീസ് തടഞ്ഞപ്പോള്‍ അതോടിക്കാന്‍ ഡ്രൈവറില്ല.ഗൂഗിളിന്റെ ആസ്ഥാനമായ സിലിക്കന്‍ വാലിയിലാണ് സംഭവം.ഡ്രൈവറില്ലാത്ത വണ്ടി ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാറായിരുന്നു.

പ്രമുഖ വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ഈ രസകരമായ സംഭവം പുറംലോകം അറിയുന്നത്.35 എം പി എച്ച് സ്പീഡില്‍ പോകേണ്ട റോഡില്‍ 24 എം പി എച്ചില്‍ ഓടുന്നതു ശ്രദ്ധയില്‍പെട്ടാണ് വാഹനത്തെ പോലീസ് പിടികൂടിയത്.ഇവിടെ പുതുക്കിയ വാഹനനിയമപ്രകാരം സെല്‍ഡ്രൈവിംഗ് വാഹനങ്ങള്‍ ഓടിക്കാം.സുരക്ഷ കണക്കിലെടുത്ത് ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ 25 എം പി എച്ച് സ്പീഡില്‍ കൂടുതല്‍ പോകാറില്ല.

INDIANEWS24.COM California

Leave a Reply