കാല്‍ഗരി: കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് പൂര്‍ണതോതില്‍ അഭ്യന്തരസര്വീസുകള് പുനരാരംഭിക്കുന്നത് ജൂലൈ 4ലേക്ക് നീട്ടി. നേരത്തെ ജൂണ്‍ 4വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്. രാജ്യാന്തര സര്‍വീസുകള്‍ ജൂണ്‍ 25വരെ പുനരാരംഭിക്കില്ലെന്നും കമ്പനി അറിയിച്ചു.
മെയ് അഞ്ചിനും ജൂണ്‍ നാലിനും ഇടയില്‍ 18000 അഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കുമെന്നാണ് വെസ്റ്റ് ജെറ്റ് നേരത്തെ അറിയിച്ചിരുന്നത്. ജൂണ്‍ 5നും ജൂലൈ 4നുമിടയില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവരുമായി ബന്ധപ്പെടുമെന്ന് വെസ്റ്റ് ജെറ്റ് അറിയിച്ചു.