728-pixel-x-90-2-learn
728-pixel-x-90
<< >>

വെള്ളിയാഴ്ച്ച മുതല്‍ കേരളത്തില്‍ മദ്യവില കൂടും

തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് വില കൂടും.ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 20 ശതമാനം അധിക നികുതിയും അഞ്ച് ശതമാനം സെസ്സും നാളെ മുതല്‍ നിലവില്‍ വരുന്നതോടെയാണ് വില കൂടുക.ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി.

മദ്യത്തിനൊപ്പം പുകയില ഉല്‍പന്നങ്ങള്‍,ബിയര്‍,വൈന്‍ എന്നിവയുടെ വിലയും നാളെ മുതല്‍ വര്‍ദ്ധിക്കും.സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനപ്രകാരം ഏര്‍പ്പെടുത്തിയ നികുതികള്‍ ഈടാക്കിത്തുടങ്ങുന്നതിനാലാണ് വില വര്‍ദ്ധന നിലവില്‍ വരിക.നികുതി വര്‍ദ്ധനയിലൂടെ സാമ്പത്തിക ഞെരുക്കത്തിലായിരിക്കുന്ന സര്‍ക്കാരിന് 1500 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കണക്ക്കൂട്ടുന്നത്.

ഭൂമിയിടപാട് സംബന്ധിച്ച സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും വര്‍ദ്ധിച്ചു.ബന്ധുക്കള്‍ തമ്മിലുള്ള ഭാഗം, ദാനം, റിലീസ്, സെറ്റില്‍മെന്റ് എന്നിവയുടെ സ്റ്റാമ്പ് നികുതിയാണ് കൂട്ടിയത്.ഭാഗം, റിലീസ് എന്നിവയ്ക്ക് ഒരു ശതമാനവും ദാനം, സെറ്റില്‍മെന്റ് എന്നിവയ്ക്ക് രണ്ട് ശതമാനവും ആയിരിക്കും ഇനിമുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി.റജിസ്‌ട്രേഷന്‍ ഫീസ് ഭൂമിവിലയുടെ ഒരു ശതമാനമായിരിക്കും.ഭൂമിയുടെ ന്യായവില 50 ശതമാനം കൂട്ടിയതോടെ ഈ പുതിയ നികുതികളില്‍ നിന്നുള്ള വരുമാനവും കൂടും.

INDIANEWS24.COM TVPM

Leave a Reply