ബ്രാംപ്ടന്‍: പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പര്‍ഹിറ്റ് കോമഡി ചിത്രം ‘വെള്ളിമൂങ്ങ’ തുടര്‍ച്ചയായ മൂന്നാമത്തെ വാരാന്ത്യത്തിലും മിസിസാഗയില്‍ പ്രദര്‍ശനത്തിന്. സെന്‍ട്രല്‍ പാര്‍ക്ക്വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ ഞായറാഴ്ച [നവംബര്‍ 2 ] വൈകിട്ട് 3.15ന് ചിത്രം പ്രദര്‍ശിപ്പിക്കും [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Rd East, Mississauga ON L4Z 1C7].
ബിജു മേനോന് നായകനായ വെള്ളിമൂങ്ങ കേരളത്തില്‍ ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളത്തില്‍ അടുത്തകാലത്ത് ഇറങ്ങിയ മികച്ച ഹാസ്യചിത്രമായാണ് വെള്ളിമൂങ്ങ വിലയിരുത്തപ്പെടുന്നത്.