728-pixel-x-90-2-learn
728-pixel-x-90
<< >>

‘വെള്ളിമൂങ്ങ’ കാനഡയില്‍

ടൊറന്റോ: ബിജു മേനോനെ സൂപ്പര്‍താര പരിവേഷത്തിലേക്ക് ഉയര്‍ത്തിയ ‘വെള്ളിമൂങ്ങ’ ഈ വാരാന്ത്യം കാനഡയില്‍. ഞായറാഴ്ച [ഒക്ടോബര്‍ 19] മിസിസാഗയിലും സ്കാര്‍ബറോയിലും ചിത്രം പ്രദര്‍ശിപ്പിക്കും.

മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച സറ്റയര്‍ ആയാണ് വെള്ളിമൂങ്ങ വിശേഷിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് വലിയ കൊട്ടുംകുരവയുമില്ലാതെ എത്തിയ ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുന്നത്.

ഞായറാഴ്ച വൈകിട്ട് 4ന് സ്കാര്‍ബറോ മക്കാവന്‍- ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസിലാണ് [WOODSIDE CINEMAS 1571 SANDHURST CIRCLE (McCowan& finch)  പ്രദര്‍ശനം. മിസിസാഗയിലെ സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ ഞായറാഴ്ച വൈകിട്ട് 3.15ന് ചിത്രം പ്രദര്‍ശിപ്പിക്കും [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Rd East, Mississauga ON L4Z 1C7].

വെള്ളിമൂങ്ങയിലൂടെ ഒരു സൂപ്പര്‍ താരോദയം

 

http://indianews24.com/വെള്ളിമൂങ്ങയിലൂടെ-ഒരു-സൂ/

Leave a Reply