728-pixel-x-90-2-learn
728-pixel-x-90
<< >>

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍

സൂപ്പര്‍ഹിറ്റായ വെളളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ സൂപ്പര്‍താരം മോഹന്‍ലാല്‍.സിന്ധുരാജ് തിരക്കഥയെഴുതുന്ന ചിത്രത്തിന് ഇതേവരെ പേരിട്ടിട്ടില്ല.മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

2014ല്‍ സൂപ്പര്‍ ഹിറ്റായ മറ്റൊരു ചിത്രം ബാംഗ്‌ളൂര്‍ ഡേയ്‌സ് നിര്‍മ്മിച്ച സോഫിയാ പോളാണ് ഈ സിനിമയുടേയും നിര്‍മാതാവ്.മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന എം പത്മകുമാറിന്റെ കനല്‍ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാല്‍ ജിബുവിന്റെ പുതിയ സിനിമയില്‍ അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ട്.

INDIANEWS24.COM Movies

Leave a Reply