728-pixel-x-90-2-learn
728-pixel-x-90
<< >>

വെള്ളപ്പൊക്ക ഭീഷണി : എതാനും മണിക്കൂര്‍ അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം വീണ്ടും തുറന്നു.

കൊച്ചി: ഇടുക്കി അണക്കെട്ട് തുറന്നതിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് ഇന്ന് മൂന്ന് മണിക്ക് പുനസ്ഥാപിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനങ്ങള്‍ പുറപ്പെടുന്നതിന് തടസമുണ്ടായിരുന്നില്ല. ചെറുതോണി അണക്കെട്ട് തുറക്കുന്നതിന്റെ ട്രയല്‍ റണുമായി ബന്ധപ്പെട്ടാണ് നിരോധനം ഏര്‍പ്പെടുത്തിയിരിരുന്നത്.ഹജ്ജ് തീര്‍ത്ഥാടകര്‍ പോകേണ്ടിയിരുന്ന വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ കുടുങ്ങിയപ്പോഴാണ് യാത്രക്കാര്‍ ബഹളം വെച്ചത്. ഇക്കാരണം കൊണ്ട് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടേണ്ടിരുന്ന വിമാനങ്ങള്‍ അല്പം വൈകിയെങ്കിലും യാത്രപുറപ്പെട്ടു.
2013ല്‍ ആണ് വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അവസാനമായി വിമാനത്താവളം അടച്ചിട്ടിരുന്നത്.
നിര്‍ത്താതെ പെയ്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നുവിട്ടതോടെ സമീപത്തെ ചെങ്ങല്‍ കനാല്‍ നിറഞ്ഞുകവിഞ്ഞു.ഈ അടിയന്തിര സാഹചര്യത്തിലാണ് വിമാനത്താവളം അന്ന് അടച്ചുപൂട്ടിയത്. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.കനത്ത മഴയെത്തുടര്‍ന്ന് പെരിയാറില്‍ ഒന്നരമീറ്ററോളം ജലനിരപ്പുയര്‍ന്നു. ആലുവ മണപ്പുറം മുങ്ങി.
ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും ചെറുത്തോണി ഡാമിന്റെ ഒരു ഷട്ടറും തുറന്നതിനാല്‍ ഭീഷണി തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.ചെങ്ങല്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ നടപടികളെടുത്തിരുന്നു. എങ്കിലും ജനം ഭീതിയോടെ കഴിയുകയാണ്. വയനാട് പ്രദേശങ്ങളാകെ വെളളപ്പൊക്കം ബാധിച്ചിരിക്കുകയാണ്.

Leave a Reply