728-pixel-x-90-2-learn
728-pixel-x-90
<< >>

വെളിയം വിടവാങ്ങി

veliyamമുതിര്‍ന്ന സി.പി.ഐ നേതാവ് വെളിയം ഭാര്‍ഗവന്‍ (85) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.

1928 മേയില്‍ കൊല്ലം ജില്ലയിലെ വെളിയത്താണ് ആശാന്‍ എന്ന് വിളിപ്പേരുള്ള വെളിയം ഭാര്‍ഗവന്റെ ജനനം. ചടയമംഗലം നിയമസഭാ മണ്ഡലത്തില്‍ നിന്നും 1957ലെ പ്രഥമ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചടയമംഗലത്തു നിന്നും 1960ല്‍ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1971ല്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായി.

1996 മുതല്‍ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായി. 2010ല്‍ അനാരോഗ്യത്തെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനം രാജിവെച്ചു.

www.indianews24.com/uk

Leave a Reply