728-pixel-x-90-2-learn
728-pixel-x-90
<< >>

വെല്ലുവിളകള്‍ക്കൊന്നും തന്നെ തളര്‍ത്താനാവില്ല: ജയലളിത

ചെന്നൈ:ജീവിതത്തില്‍ നിരവധി ഘട്ടങ്ങളില്‍ വെല്ലുവിളികളുയര്‍ന്നിട്ടുള്ള താന്‍ എല്ലാറ്റിനെയും അതിജീവിച്ചിട്ടുണ്ട് ഒരു ഘട്ടത്തിലും താഴേക്ക് പോകില്ല, മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ ജയലളിത പറഞ്ഞു.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെത്തിയ അവര്‍ തന്റെ അണികള്‍ക്ക് ഉന്‍മേഷം പകര്‍ന്നുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് ഇത് പറഞ്ഞത്.

എന്നെ പിന്തുണയ്ക്കുന്ന ജനങ്ങളുടെയും എ ഐ എ ഡി എം കെ പ്രവര്‍ത്തകരുടെയും സ്‌നേഹത്തിന്റെയു പ്രാര്‍ത്ഥനയുടെയും ഫലമായാണ് തനിക്ക് പുറത്തിറങ്ങാനായതെന്ന് അവര്‍ പറഞ്ഞു.പൊതു പ്രവര്‍ത്തനം നടുക്കടലില്‍ നീന്തുന്നതിന് സമാനമാണ് അതിനാല്‍ തന്നെ വലിയ തിരകളെ പോലെ വലിയ വെല്ലുവിളികളെ നേരിട്ടെന്നുവരാം.മുമ്പും ഇത്തരം ഘട്ടങ്ങളെ അതിജീവിച്ചിട്ടുണ്ട്.വെല്ലുവിളികള്‍ ഇനിയും വന്നുകൊള്ളട്ടെ താന്‍ താഴെ പോകില്ല,ഹൃദയം തകരാനും പോകുന്നില്ല അവര്‍ വ്യക്തമാക്കി. അല്‍പ്പം മുമ്പാണ് ജയലളിത പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രസ്താവനയിറക്കിയത്.

ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-1996 കാലഘട്ടത്തില്‍ 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 27 ന് ജയലളിത ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ശിക്ഷ വിധിച്ചിരുന്നു.ബംഗളുരുവിലെ പ്രത്യേക കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.വിധി വന്ന അന്ന് മുതല്‍ കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അവര്‍ ശനിയാഴ്ച്ചയാണ് പുറത്തിറങ്ങിയത്.വെള്ളിയാഴ്്ച്ച സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചിതയായത്.ജെയക്കെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റങ്ങള്‍ നീക്കം ചെയ്യാനുള്ള തെളിവുകള്‍ രണ്ട് മാസത്തിനകം അപ്പീല്‍ ഹര്‍ജിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് ചീഫ് ജസ്റ്റീസടങ്ങുന്ന ബെഞ്ച് ജാമ്യം അനുവദിച്ചത്.അപ്പീല്‍ ഹര്‍ജി പരിഗണിക്കാന്‍ കര്‍ണാടക ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

ജാമ്യം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച്ച ജയില്‍ മോചിതയായ ജയലളിതയെ വലിയ വരവേല്‍പ്പോടെയാണ് തമിഴ്‌നാട്ടിലേക്ക് ആനയിച്ചത്.ജയയുടെ അടുത്ത വിശ്വസ്തനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വം അടക്കമുള്ള നേതാക്കള്‍ ജയില്‍ പരിസരത്ത് സ്വീകരിക്കാനെത്തിയിരുന്നു.

INDIANEWS24.COM CHENNAI

Leave a Reply