വെല്ലിംഗ്ടണ്‍ ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു . 435 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ രണ്ടാമിന്നിംഗ്സില്‍ 3 വിക്കറ്റിന് 164 റണ്‍സെടുത്തു. വിരാട് കൊഹ്ലി 105 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.രണ്ടാമിന്നിംഗ്സില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ബ്രണ്ടന്മക്കല്ലത്തിന്റെ മികവില്‍ ന്യൂസിലാന്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറായ 8 വിക്കറ്റിന് 680 നേടി.മക്കല്ലം മുന്നുറിന്റെ തികവില്‍ എത്തിയ ഉടന്‍ തന്നെ കിവിസ് നായകന് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയിതു.
രണ്ടു മത്സരങ്ങളുടെ പരമ്പര 1-0ന് ന്യൂസിലാന്റ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷടംയാതിന്റെ വേദന തീരും മുന്‍പാണു വിദേശ മണ്ണില്‍ ഇന്ത്യക്ക് മറ്റൊരു പരമ്പര കൂടി നഷ്ടമാകുന്നത്.
6 വിക്കറ്റിന് 571 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് തുടങ്ങിയ ന്യൂസിലാന്റ് ബാറ്റ്സ്മാന്മാര് കൂസലില്ലാതെ ബാറ്റിംഗ് തുടര്‍ന്നു. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലാന്റ് താരമെന്ന ബഹുമതി ബ്രണ്ടന്മക്കല്ലം സ്വന്തമാക്കി.
അരങ്ങേറ്റ ടെസ്റ്റ് കളിച്ച ജിമ്മി നീഷവും സെഞ്ച്വറി നേടി ഇന്ത്യന്‍ ബൗളര്‍മാരുടെ കഴിവുകേടിന് വേണ്ട ശിക്ഷ നല്കി .8 വിക്കറ്റിന് 680 റണ്‍സെടുത്ത് ന്യൂസിലാന്റ് രണ്ടാമിന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. 435 റണ്‍സെന്ന ആസാധ്യ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ മുന്‍ നിര തകര്‍ന്നു. എന്നാല്‍ വിരാട് കൊഹ്ലി ഒരിക്കല്‍ കൂടി രക്ഷകനായപ്പോള്‍ ഇന്ത്യ സമനില പിടിച്ചു. മൂന്നു വിക്കറ്റിന് 54 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കരകയറ്റിയത് കൊഹ്ലിയും രോഹിത് ശര്‍മ്മയും ചേര്‍ന്ന കൂട്ടുകെട്ടാണ്. ആറാം ടെസ്റ്റ് സെഞ്ച്വറി കൊഹ്ലി പൂര്‍ത്തിയാക്കി.കളി നിര്‍ത്തുമ്പോള്‍ 105 റണ്‍സുമായി കൊഹ് ലി പുറത്താകാതെ നിന്നു.