jio 800x100
jio 800x100
728-pixel-x-90
<< >>

‘വെബ്കാം കൊലപാതകം’: പ്രതി കുറ്റക്കാരന്‍

 

ടൊറന്റോ: കാനഡയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘വെബ്കാം കൊലപാതകത്തില്‍’ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ചൈനീസ് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത ബ്രയാന്‍ ഡിക്സന്‍ എന്ന മുപ്പത്തിരണ്ടുകാരന്‍ മനപൂര്‍വമായ നരഹത്യ നടത്തുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. ഇയാള്‍ യുവതിയെ ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് വെബ്കാമിലൂടെ കണ്ട യുവതിയുടെ മുന്‍കാമുകന്‍റെ മൊഴി കേസില്‍ നിര്‍ണായകമായി.

2011 ഏപ്രില്‍ 15നായിരുന്നു കേസിന് ആസ്പദമായ സംഭവം. യോര്‍ക്ക്‌ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്ന ക്വിയാന്‍ ലിയു എന്ന ഇരുപത്തിമൂന്നുകാരിയാണ് കൊല്ലപ്പെട്ടത്. കാനഡയിലെ നിയമപ്രകാരം മനപൂര്‍വമായ നരഹത്യക്ക് 25 വര്‍ഷത്തേക്ക് പരോള്‍ പോലും ഇല്ലാതെ ജീവപര്യന്തം തടവാണ് ശിക്ഷ.

സംഭവദിവസം രാവിലെ തന്‍റെ താമസസ്ഥലത്ത് ചൈനയിലുള്ള മുന്‍കാമുകന്‍ സിയാന്‍ മെങ്ങുമായി വെബ്കാമില്‍ സംസാരിക്കുകയായിരുന്നു ലിയു. ഈ സമയം മുറിയില്‍ ഡിക്സന്‍ മുറിയില്‍ അതിക്രമിച്ചുകടക്കുകയും യുവതിയെ ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. ബലാല്‍സംഗത്തിനിടെ ലിയു കൊല്ലപ്പെട്ടു. സംഭവങ്ങള്‍ വെബ്കാമിലൂടെ സിയാന്‍ മെംഗ് കണ്ടതാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ സഹായിച്ചത്.

Leave a Reply