728-pixel-x-90-2-learn
728-pixel-x-90
<< >>

വെനീസിനെ വര്‍ഷം തോറും കടല്‍ വിഴുങ്ങുന്നു

വാഷിംഗ്ടണ്‍ : വര്‍ഷം തോറും വെനീസ് ഒരു മില്ലിമീറ്റര്‍ വീതം കടലിലേക്ക് മുങ്ങിത്താഴുന്നതായി കണ്ടെത്തി. അമേരിക്കയുടെ പുതിയ ഉപഗ്രഹങ്ങള്‍ ആണ് ഈ കണ്ടെത്തലിനെ  സഹായിച്ച തെളിവുകള്‍ ശേഖരിച്ചത്. മനുഷ്യന്റെ ഇടപെടലുകളാണ് കടല്‍ കയറുന്നതിന് കാരണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. വര്‍ഷം തോറും കുറഞ്ഞത് നാല് തവണയെങ്കിലും ഇവിടെ വന്‍ വേലിയേറ്റമുണ്ടാകുന്നു. കടലില്‍ നിന്നുളള എക്കല്‍ അടിഞ്ഞ് കൂടിയാണ് ഈ നഗരം രൂപീകരിക്കപ്പെട്ടിട്ടുളളത്. അത് തന്നെയാണ് കടല്‍കയറ്റത്തിന് കാരണമാകുന്നതും. തീരെ ദുര്‍ബലമായ പ്രദേശത്തെ വന്‍ കെട്ടിടങ്ങളുടെ നിര്‍മാണവും വെനീസിനെ മുക്കിക്കൊല്ലുന്നു.

ദശകങ്ങള്‍ക്ക് മുമ്പ് തന്നെ വെനീസിലെ കടല്‍ കയറ്റം കണ്ടെത്തിയിരുന്നു. അന്ന് അധികമായെത്തുന്ന വെളളം പമ്പ് ചെയ്ത് പ്രശ്‌ന പരിഹരിക്കുകയായിരുന്നു. ഇപ്പോള്‍ ഇത് നിര്‍ത്തി വച്ചിരിക്കുകയാണ്.

 

Leave a Reply