728-pixel-x-90-2-learn
728-pixel-x-90
<< >>

“വെടി”വഴിപാട് : കപട സദാചാരത്തിനേറ്റ കനത്ത “വെടി”

തിരുവനന്തപുരം : ” ഇത്രയ്ക്ക് വെടിയും പുകയും ആറ്റുകാലമ്മച്ചിയാണെ പ്രതീക്ഷിച്ചില്ല” . പ്രേക്ഷകരും നിരൂപകരും ഒന്നടങ്കം പറയുന്നു. ഏതായാലും ഈ ചിത്രത്തിനു ഇത്രയും ജനശ്രദ്ധയും ഇനിഷ്യല്‍ കളക്ഷനും നേടിക്കൊടുത്തത്തിനു നിര്‍മ്മാതാവ് അരുണ്‍കുമാര്‍ അരവിന്ദ് നന്ദി പറയേണ്ടത് സാക്ഷാല്‍ സെന്‍സര്‍ ബോര്‍ഡിനോടാണ്.

വശപെശക് നിറഞ്ഞ ഭക്തി സാന്ദ്രമായ പേര് ചിത്രത്തിനു നല്‍കിയതില്‍ തുടങ്ങിയ മിടുക്ക് ക്ലൈമാക്സ്‌ വരെ കൊണ്ടെത്തിക്കാനായതില്‍ നവാഗതനായ ശംഭു പുരുഷോത്തമനു അഭിമാനിക്കാം. ഈ ചിത്രത്തിന്‍റെ ജീവന്‍ ഇതിലെ അഭിനേതാക്കളാണ് എന്ന് നിസ്സംശയം പറയാം. ഒന്നാം റാങ്ക് പങ്കിടുന്നവര്‍ : അനുമോള്‍ ( അകം ഫെയിം) , ശ്രീജിത്ത് രവി (പുണ്യാളനിലെ സാക്ഷാല്‍ തുത്തുരു തുത്തുരു  തൂ ..), സൈജു കുറുപ്പ് ( കരിയര്‍ ബെസ്റ്റ് ! )  & മുരളി ഗോപി ( ഇനി മുരളിക്ക് introduction വേണ്ടേ വേണ്ട ). ഇന്ദ്രജിത്തും മൈഥിലിയും അനുശ്രീയും സുനില്‍ സുഖദയും അശ്വിന്‍ മാത്യുവും  ( പി പി എന്ന പ്രണവ് പ്രഭാകര്‍ ) തുടങ്ങി എല്ലാ അഭിനേതാക്കളും തകര്‍ത്തു വാരി.

ന്യൂജനറേഷന്‍സിനിമകളുടെ സര്‍വ്വമാന ( കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന) വളര്‍ത്തു ദോഷങ്ങളും ജന്മ ദോഷങ്ങളും പേറുന്ന വെടി വഴിപാട് ഒത്തിരി പഴികള്‍ ( സദാചാര പ്രമുഖരുടെ ) കേള്‍ക്കേണ്ടി വരുമെന്നുറപ്പ് !   ഏതായാലും ഈ “എ” ചിത്രം കണ്ടു മടുത്ത ക്ലീഷേകളോ നായക / നായികാ ഭ്രമണമോ നടത്തുന്നില്ല എന്ന ആശ്വാസം ചില്ലറയല്ല. എല്ലാ പിഴവുകളും ഈ ഒരൊറ്റ അക്കൗണ്ടില്‍ നമുക്ക് ക്ഷമിക്കാം.

കഥാസാരത്തെക്കുറിച്ചോ  സിനിമയെക്കുറിച്ചോ ഇനിയൊന്നും പറയുന്നില്ല… പ്ലീസ്‌ ചോദിക്കരുത് .. കൂടാതെ ഒരൊറ്റ റിവ്യൂവും വായിക്കരുത്. ” തിയേറ്ററില്‍ പോയി അനുഭവിയ്ക്ക് “.. പക്ഷെ ബഹുമാനിക്കുന്നവരെയും കുട്ടികളെയും കൂടെ കൂട്ടണ്ട ! .. അവര്‍ ഒറ്റക്ക് പോയി കാണട്ടെ.. കുട്ടികള്‍ മുതിരുമ്പോള്‍ കണ്ടോളും. അല്ലെങ്കിലും സെന്‍സര്‍ മാമന്‍ പറഞ്ഞിട്ടുണ്ടല്ലോ ” മക്കളെ , ഇതൊരു A പടമാണ് , 18 കഴിയുമ്പോള്‍ കണ്ടാല്‍ മതി ” എന്ന്.

മഹിഷാസുര വധത്തിനു ശേഷം ഭക്തജനങ്ങളുടെ മുന്‍പില്‍ പ്രത്യപ്പെടുന്ന ദേവിയെ ( കണ്ണകിയുടെ പുനരവതാരമായ ആറ്റുകാലമ്മ ) സ്ത്രീജനങ്ങള്‍ പൊങ്കാല നൈവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്ന് ഒരു സങ്കല്പമുണ്ട് ആറ്റുകാല്‍ പൊങ്കാലയ്ക്ക് പിന്നില്‍ .പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ്  ഉപയോഗിക്കുന്നത്.പഞ്ചഭൂതങ്ങളില്‍ ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം എന്നത്രേ സങ്കല്‍പ്പം.പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മാകമായ ഒന്നായാണ് വിശ്വാസികള്‍ സങ്കല്‍പ്പിക്കുന്നത്.

പൊങ്കാലയെക്കുറിച്ചുള്ള  ആയുര്‍വേദ  മതം ഇപ്രകാരമാണ് : കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച് സൂര്യതാപം സഹിച്ചുകൊണ്ട് സൂര്യന് അഭിമുഖമായി സ്ത്രീജനങ്ങള്‍ നില്‍ക്കുമ്പോള്‍  ശരീരത്തിലുള്ള വിഷാംശങ്ങള്‍ മാറികിട്ടുന്നു. അതിനാല്‍ സ്ത്രീകളുടെ ആരോഗ്യത്തിനും ചൈതന്യത്തിനും പൊങ്കാല നല്ലതാണ്.

ഇതിലേതായാലും ഈ ചിത്രവും ഈ ഐതിഹ്യങ്ങളോട് “നീതി “പുലര്‍ത്തുന്നു. അഭിനവ മഹിഷാസുരന്മാരായ ” സദാചാര അസുരന്മാരെ ” ഈ ചിത്രം നിഗ്രഹിക്കുകയാണ്‌. ശാസ്ത്രീയമായി / ഭക്തിപൂര്‍വ്വം പറഞ്ഞാല്‍ , കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിന്റെ കൂടി ഐതിഹ്യം മനസിലോര്‍ത്താല്‍ , ഈ ചിത്രം അക്ഷരാര്‍ത്ഥത്തില്‍ മനസിലെയും ശരീരത്തിലെയും വിഷാംശങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒരു തുടക്കമായി എന്ന് പറയാം. പക്ഷെ നമ്മള്‍ ഇത്തരം ” പണികള്‍ ” കൊറിയന്‍ / വിദേശ സംവിധായകര്‍ക്കും ചിത്രങ്ങള്‍ക്കും മൊത്തമായി തീറു കൊടുത്തിരിക്കുകയാണ് എന്ന് മാത്രം പറയരുത്, Please…

SANU INDIA NEWS

Leave a Reply