728-pixel-x-90-2-learn
728-pixel-x-90
<< >>

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം: പാക്കിസ്ഥാന് ശക്തമായ മറുപടിയുമായി രാജ്‌നാഥ് സിങ്‌

ന്യൂഡല്‍ഹി:അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിവരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നിര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.തിങ്കളാഴ്ച്ച രാവിലെയുണ്ടായ വെടിവെപ്പില്‍ അര്‍ണിയ സെക്ടറിലെ അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.
കാലം കുറേ കഴിഞ്ഞ സാഹചര്യത്തില്‍ ഇന്ത്യ ഒരുപാട് മാറിയിട്ടുണ്ട് അത് തിരിച്ചറിയുന്നതാണ് പാകിസ്ഥാന് നല്ലതെന്ന് രാജ്‌നാഥ് സിങ്ങ് പറഞ്ഞു.ജമ്മു-കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതി കേന്ദ്രം വിലയിരുത്തുകയാണ്.ഗ്രാമവാസികളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളെടുക്കുമെന്നും അദ്ദേഹ അറിയിച്ചു.

ഇന്ന് രാവിലെയുണ്ടായ വെടിവെപ്പില്‍ 29 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.മരണമടഞ്ഞ അഞ്ച് പേരില്‍ രണ്ടെണ്ണം സ്ത്രീകളാണ്.ശക്തമായ വെടിവെപ്പില്‍ ചില വീടുകളില്‍ കേടുപാടുകളും ഉണ്ടായിട്ടുണ്ട്.

കശ്മീരില്‍ ഇപ്പോള്‍ സംഭവിക്കുന്നത് വളരെ ഗുരുതരമായ കാര്യമാണെന്നും പാക്കിസ്ഥാന്‍ ഇതില്‍ നിന്നും പിന്തിരിയണമെന്നും കോണ്‍ഗ്രസും ബി ജെ പിയും ആവശ്യപ്പെട്ടു.ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാനു തന്നെ ദോഷം ചെയ്യുമെന്ന് ബി ജെ പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.മുന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും സംഭവത്തെ അപലപിച്ചു.

INDIANEWS24.COM NEWDELHI

Leave a Reply