728-pixel-x-90-2-learn
728-pixel-x-90
<< >>

വെടിക്കെട്ട് ദുരന്തം: എത്തിച്ചത് മൂന്ന് ലോഡ് സ്‌ഫോടക വസ്തുക്കളെന്ന് മൊഴി

കൊല്ലം:പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തില്‍ വെടിക്കെട്ടിനായി മൂന്ന് ലോഡ് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചിരുന്നതായി മൊഴി.ദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘം കസ്റ്റഡിയിലെടുത്തവരാണ് മൊഴി നല്‍കിയിരിക്കുന്നത്.

വെടിക്കെട്ടിന് കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കള്‍ ക്ഷേത്രത്തിന് ഒന്നര കിലോമീറ്റര്‍ അകലെ നിന്നും പിടിച്ചെടുത്തിരുന്നു.വെടിക്കെട്ടിന് കരാറെടുത്തിരുന്ന സുരേന്ദ്രന്റെ മൂന്ന് കാറുകളിലായാണ് ഇവ എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.വെടിക്കെട്ട് മത്സരമായി നടത്തിയതാണ് ഇത്രയേറെ സ്‌ഫോടക വസ്തുക്കള്‍ കരുതിവെക്കാന്‍ ഇടയാക്കിയതെന്ന് കരുതുന്നു.ഉത്സവത്തിന്റെ നോട്ടീസിലും വെടിക്കെട്ട് മത്സരത്തെ കുറിച്ചുള്ള അറിയിപ്പുകള്‍ നല്‍കിയിരുന്നു.

ലോകത്തിന് തന്നെ നടുക്കം സൃഷ്ടിച്ച വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്നത് എസ് പിയും മൂന്ന് ഡി വൈ എസ് പി മാരും അടക്കമുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ്‌.സംഘത്തില്‍ ഫോറന്‍സിക് വിദഗ്ധരും ഉള്‍പ്പെടുന്നു.ക്രൈംബ്രാഞ്ച് എ ഡി ജി പി ആനന്തകൃഷ്ണന്റെ നേതൃത്വത്തിലാകും അന്വേഷണം.

INDIANEWS24.COM Kollam

Leave a Reply