ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പിന്‍ഗാമിയാകാന്‍ വെങ്കയ്യ നായിഡു സ്ഥാനം ഉറപ്പിച്ചു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി നടത്തിയ വോട്ടെടുപ്പില്‍ വെങ്കയ്യ മൊത്തം വോട്ടുകളുടെ 68 ശതമാനം നേടി. മഹാത്മാ ഗാന്ധിയുടെ പൗത്രന് ഗോപാല്‍ കൃഷ്ണ ഗാന്ധിയായിരുന്നു എതിരാളി. 11 വോട്ടുകള്‍ അസാധുവായി.
രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയായിരുന്നു വോട്ടെടുപ്പ്. ഇരു സഭകളിലുമായുള്ള 785 എം പിമാരില്‍ 771 പേര് വോട്ട് രേഖപ്പെടുത്തി. പാര്‍ലമെന്റിന്റെ രണ്ട് സഭകളിലുമുള്ള അംഗങ്ങളാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്യേണ്ടത്.
INDIANEWS24.COM NEWDELHI