728-pixel-x-90-2-learn
728-pixel-x-90
<< >>

വൃക്കയുടെ തൂക്കം ആറ് കിലോ വീതം; ശസ്ത്രക്രിയ ഗിന്നസ് റെക്കോഡില്‍

ദുബായ്: വൃക്കയുടെ വലുപ്പം കൂടുന്ന അപൂര്‍വ്വ രോഗം ബാധിച്ച രോഗിയില്‍ നിന്നും ദുബായിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ലോകത്തിലെ ഏറ്റവും വലിയ വൃക്ക. ഗിന്നസ് റെക്കോഡില്‍ ഇടം നേടിയപ്പോഴാണ് കഴിഞ്ഞ വര്‍ഷം നടന്ന അപൂര്‍വ്വ ശസ്ത്രക്രിയയുടെ വിവരങ്ങള്‍ ലോകം മുഴുവന്‍ അറിയുന്നത്.

ലോകത്ത് ഏറ്റവും വലിയ വൃക്ക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തുവെന്ന ഗിന്നസ് റെക്കോഡ് നേട്ടം ദുബായിലെ ഡോ. ഫാരിബോര്‍സ് ബഘേരിയും സംഘത്തിനും അവകാശപ്പെട്ടതാണ്.ദുബായി സ്വദേശിയായ മധ്യവയസ്‌കന്‍ അഹമ്മദ് സയീദിനാണ് വൃക്കകള്‍ വികസിക്കുന്ന അപൂര്‍വ്വ രോഗം ബാധിച്ചത്. അസുഖം മൂലം നടക്കാനോ നന്നായി ശ്വസിക്കാനോ പോലും ആവാത്ത സ്ഥിതിയിലായി. തുടര്‍ന്ന് അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ അവയവം മാറ്റിവച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11നാണ് ശസ്ത്രക്രിയ നടന്നത്. ഇതിനുശേഷം അഹമ്മദിന് തന്റെ ജീവിതം സാധാരണ നിലയില്‍ കൊണ്ടുവരാനും കഴിഞ്ഞു.

സംഭവം നടക്കുമ്പോള്‍ ആശുപത്രി അധികൃതര്‍ വിചാരിച്ചതേയില്ല ലോകോത്തര നേട്ടമാകുമെന്ന്.ഇപ്പോഴിതാ ഗിന്നസില്‍ ഇടംപിടിച്ചിരിക്കുന്നു. സാധാരണ മനുഷ്യ ശരീരത്തിലെ വൃക്കയ്ക്ക് ശരാശരി 150 ഗ്രാം ഭാരമാണ് ഉണ്ടാവേണ്ടത്. അഹമ്മദില്‍ നിന്നും നീക്കം ചെയ്ത വൃക്കയ്ക്ക് ഓരോന്നിനും ആറ് കിലോയിലേറെ തൂക്കമുണ്ടായിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply