728-pixel-x-90-2-learn
728-pixel-x-90
<< >>

വീറോടെ പൊരുതിയ അരുണ്‍-അപര്‍ണ്ണ സഖ്യത്തിന് ബാഡ്മിന്റണില്‍ സുവര്‍ണ സിംഹാസനം

കൊച്ചി:ദേശീയ ഗെയിംസ് ബാഡ്മിന്റണില്‍ കേരളത്തെ സ്വര്‍ണ്ണ കീരീടം ചൂടിച്ചുകൊണ്ട് അരുണ്‍-അപര്‍ണ്ണ സഖ്യത്തിന്റെ മിന്നും പ്രകടനം.ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലുവര്‍ഷം തുടര്‍ച്ചയായി എതിരാളികളായിരുന്ന തെലുങ്കാനയുടെ തരുണ്‍ കെ -സിക്കി റെഡ്ഡി സഖ്യത്തെ വീറോടെ പൊരുതിയാണ് തോല്‍പ്പിച്ചത്.

കളി വാശിയേറിയതും വിഷമകരവുമായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നെന്ന് അപര്‍ണ്ണ മത്സരശേഷം പറഞ്ഞു.നന്നായി പരിശീലനം ചെയ്തതും കളിക്ക് ഗുണം ചെയ്‌തെന്ന്് അരുണ്‍ അറിയിച്ചു.
ആദ്യ കളിയില്‍ 21-14ന് തെലുങ്കാനയെ നിസാരമായി തോല്‍പ്പിച്ചെങ്കിലും രണ്ടാമത്തെ കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം പോരാടി.എന്നാല്‍ തെലങ്കാനയുടെ വേഗതയേറിയ സ്മാഷിനു മുന്നില്‍ കേരളം പതറി. സ്‌കോര്‍21-14. മൂന്നാം കളിയില്‍ കാണികളുടെ ആവേശത്തിനൊപ്പം അരുണ്‍ അപര്‍ണ്ണ സഖ്യം തെലങ്കാനക്കെതിരെ വീശിയടിച്ചു.

ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിഷ്ണു അപര്‍ണ്ണ സഖ്യം തുടര്‍ വിജയം ആവര്‍ത്തിച്ചപ്പോള്‍ ദേശീയ ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ സഖ്യത്തിന് നേടാനായത് ആദ്യ സ്വര്‍ണ്ണം.

INDIANEWS24 KOCHI

Leave a Reply