728-pixel-x-90-2-learn
728-pixel-x-90
<< >>

വീര്യം കൂട്ടാന്‍ വിസ്‌കി ബഹിരാകാശത്തേക്ക്‌

ടോക്യൊ:പഴകുംതോറും വീര്യം കൂടുന്നതാണ് വിസ്‌കിയുടെ പ്രത്യേകത.പൂജ്യം ഗുരുത്വാകര്‍ഷണമുള്ള ബഹിരാകാശത്ത് ഒരു വര്‍ഷം വിസ്‌കി സൂക്ഷിച്ചാല്‍ ഭൂമിയില്‍ പത്ത് വര്‍ഷം പഴക്കമുള്ള വിസ്‌കിക്ക് കിട്ടുന്ന വീര്യം ലഭിക്കുമെന്നാണ് ശാസ്ത്രീയ അനുമാനം.ഇത് പരീക്ഷിച്ചറിയുന്നതിനായി ജപ്പാനിലെ ഒരു മദ്യകമ്പനിയാണ് ബഹിരാകാശത്തേക്ക് വിസ്‌കി അയക്കുന്നത്.

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സഹായത്തോടെയാണ് മദ്യക്കമ്പനി ഇത്തരം ഒരു പരീക്ഷണത്തിന് മുതിര്‍ന്നിരിക്കുന്നത്.ബഹിരാകാശത്ത് ഭൂമിയില്‍ നിര്‍മ്മിക്കുന്ന മദ്യത്തിന് എന്ത് മാറ്റം ഉണ്ടാകുമെന്നാണ് അവര്‍ക്ക് അറിയേണ്ടത്.ഭൂമിയില്‍ നിര്‍മ്മിച്ച പുതിയ വിസ്‌കിയും പത്ത് വര്‍ഷം പഴക്കമുള്ള വിസ്‌കിയും സാമ്പിളുകളായി ബഹിരാകാശത്തേക്ക് അയക്കും.

ബഹിരാകാശത്തേക്ക് അയച്ച വിസ്‌കി വില്‍പ്പനയ്‌ക്കെടുക്കില്ലെന്നും ഇവ പരീക്ഷണത്തിനായി ഗവേഷകര്‍ക്ക് കൈമാറുമെന്നും ജപ്പാനിലെ മദ്യകമ്പനി വക്താവ് അറിയിച്ചു.ബഹിരാകാശത്ത് മദ്യം സൂക്ഷിച്ചാല്‍ നിറത്തിലും രുചിയിലും വരെ മാറ്റം സംഭവിക്കുമെന്ന വിലയിരുത്തുലുകള്‍ ഉണ്ട്.

INDIANEWS24 COM International Desk

 

Leave a Reply