728-pixel-x-90-2-learn
728-pixel-x-90
<< >>

വീണ്ടും ‘മാമാങ്കം’ ; ചിത്രത്തിന്റെ ഭാഗമായ സന്തോഷത്തില്‍ മമ്മൂട്ടി

വടക്കന്‍ കേരളത്തിന്റെ വീരസാഹസിക കഥ പറയുന്ന ഒരു ചിത്രം കൂടി വെള്ളിത്തിരയിലേക്ക്. ‘മാമാങ്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാനായതിന്റെ സന്തോഷം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.1979ല്‍ ഇറങ്ങിയ മാമാങ്കം സിനിമയുടെ പേര് വീണ്ടും ഉപയോഗിക്കാന്‍ അനുവദിച്ചതിന് ആ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ നവോദയയോടുള്ള നന്ദിയും മമ്മൂട്ടി തന്റെ പോസ്റ്റിലൂടെ അറിയിക്കുന്നുണ്ട്.

നവാഗതനായ സജീവ് പിള്ള 12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ചിത്രത്തില്‍ പറയുന്ന കാലഘട്ടം 17-ാം നൂറ്റാണ്ടാണ്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നംപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടാകും. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിന്റെ ഭാഗമാകും.

INDIANEWS24.COM Movies

Leave a Reply