ന്യൂഡല്‍ഹി:ചൊവ്വാഴ്ച്ച ഉച്ചയോടെ ഉണ്ടായ ഭൂകമ്പത്തില്‍ ഇന്ത്യയില്‍ പത്ത് പേര് മിരിച്ചു. നേപ്പാള്‍, ഉത്തരേന്ത്യയിലെ ബിഹാര്‍,ഇന്തോനേഷ്യ,അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലാണ് ഭൂചലനം നേരിട്ടത്. പത്തു പേര് മരിച്ചതായി ദേശീയ ദുരന്ത നിവാരണ സേനയാണ് സ്ഥിരീകരിച്ചത്.
ഉച്ചയ്ക്ക് 12.35 ഓടെ ഭൂകമ്പമാപിനിയില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.അഫ്ഗാനിസ്ഥാന്, ഇന്തൊനീഷ്യ, നേപ്പാള്‍ എന്നിങ്ങനെ മൂന്നു പ്രഭവകേന്ദ്രങ്ങളാണ് ഭൂകമ്പത്തിനുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനില്‍ 11.40ന് 4.7 തീവ്രതയിലും, ഇന്തൊനീഷ്യയില്‍ 11.57ന് 5.1 തീവ്രതയിലും, നേപ്പാള്‍ ചൈന അതിര്‍ത്തിയില്‍ 12.35ന് 7.3 തീവ്രതയിലും ഒരു മണിയോടെ 6.9 തീവ്രതയിലുമാണ് ഭൂകമ്പമുണ്ടായത്.
ഡല്‍ഹി, അസം, യുപി, ജാര്‍ഖണ്ഡ്, ബിഹാര്‍, രാജസ്ഥാന്, കൊല്‍ക്കത്ത, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. ഭൂകമ്പത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു. ബിഹാറില്‍ രണ്ടുപേര്‍ മരിച്ചു .നേപ്പാളിലെ ഭൂകമ്പമാണ് ഇന്ത്യയെ കൂടുതലായി ബാധിച്ചതെന്ന് ഭൗമനിരീക്ഷണകേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാളിലെ ചൗദാരയില്‍ നാലു പേര് മരിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളിലെ സിന്ധുപാല്‍ ചൗക്കില്‍ മൂന്നു സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. 12.35നും രണ്ടിനുമിടയ്ക്ക് ഏഴു ഭൂകമ്പങ്ങളാണ് നേപ്പാളിലുണ്ടായത്. കഠ്മണ്ഡു, എവറസ്റ്റ്, കൊഡാരി എന്നിവയാണ് നേപ്പാളിലെ ഭൂകമ്പങ്ങളുടെ ഉത്ഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ പറയുന്നു.
കഴിഞ്ഞ മാസം 25ന് നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഇതില്‍ മരിച്ചവരുടെ എണ്ണം 8000 കവിഞ്ഞു. 17000ത്തിലധികം പേര്‍ക്ക് പരുക്കേറ്റു. ഇപ്പോഴും ഇവിടുത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അന്നുതന്നെ ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തില്‍ 52ല്‍ അധികം പേര് മരിച്ചിരുന്നു.
INDIANEWS24COM. NEWDELHI