728-pixel-x-90-2-learn
728-pixel-x-90
<< >>

വീണ്ടും കൊടുംതണുപ്പ്

ടൊറന്റോ: കാനഡ വീണ്ടും കൊടുംതണുപ്പിന്‍റെ പിടിയില്‍. ഒന്റാറിയോ, ക്യുബക്ക് എന്നിവിടങ്ങളില്‍ മൈനസ് 30 മുതല്‍ മൈനസ് 38വരെ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ഈ മഞ്ഞുകാലത്തിലെ രണ്ടാമത്തെ അതിശൈത്യമാണ് ഇത്. ഇത്തവണ തണുപ്പ് കൂടുതല്‍ നാള്‍ നീണ്ടുനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം രാജ്യത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങളില്‍ ബുധനാഴ്ച ശക്തമായ കാറ്റിനും 30 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

ടൊറന്റോ, ഒട്ടാവ എന്നിവിടങ്ങളില്‍ ശൈത്യക്കാറ്റ് മുന്നറിയിപ്പുണ്ട്. പുറത്ത് കാണപ്പെടുന്ന ശരീരഭാഗങ്ങള്‍ മിനിട്ടുകള്‍ക്കുള്ളില്‍ വിണ്ടുകീറാം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്നും വളര്‍ത്തുമൃഗങ്ങളെ പുറത്ത് സൂക്ഷിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ താപനില പൂജ്യത്തില്‍ തിരിച്ചെത്തില്ലെന്നാണ് പ്രവചനം.

Leave a Reply