728-pixel-x-90-2-learn
728-pixel-x-90
<< >>

വീഡിയോ ഗെയിം വഴി ഡ്രൈവിംഗ് പഠിച്ച പന്ത്രണ്ടുകാരന്‍ മുത്തശ്ശിയുടെ കാറുമായി മുങ്ങി

ഒട്ടാവ: വീഡിയോ ഗെയിം വഴി ഡ്രൈവിംഗ് പഠിച്ച പന്ത്രണ്ടുകാരന്‍ മുത്തശ്ശിയുടെ കാറുമായി തെരുവിലിറങ്ങി. ഒടുവില്‍ കാനഡ-യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായി.
മുത്തശ്ശിയുടെ നിസാന്‍ അള്‍ടിമ കാറുമായാണ് പയ്യന്‍സ് ചെത്താനിറങ്ങിയത്. വീട്ടുമുറ്റത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്ന കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്നതിന്‍റെയും ഓടിച്ചുപോകുന്നതിന്‍റെയും ശബ്ദം മുത്തശ്ശി കേട്ടു. കോട്ടിന്‍റെ പോക്കറ്റില്‍നിന്ന് താക്കോല്‍ ആരോ എടുത്തതായി കണ്ടെത്തുകയും ചെയ്തു.
ഉടന്‍തന്നെ അവര്‍ പോലീസില്‍ വിവരമറിയിച്ചു. കാറിനെക്കുറിച്ചും അതോടിക്കുന്ന കുട്ടിഡ്രൈവറെയും പറ്റിയുള്ള വിവരം പോലീസ് മറ്റ് ഏജന്‍സികള്‍ക്ക് കൈമാറി. അല്‍പസമയത്തിനുള്ളില്‍ അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന യുഎസ് കസ്റ്റംസ് സംഘം കാര്‍ പിടികൂടി. നയാഗ്രയിലെ ലൂയിസ്റ്റന്‍- ക്യൂന്‍സ്റ്റോണ്‍ പാലം വഴി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു പയ്യന്‍സ്.
വീഡിയോ ഗെയിം വഴിയാണ് പഠിച്ചതെങ്കിലും പയ്യന്‍ നല്ല ഡ്രൈവറാണ് എന്ന് പോലീസ് പറയുന്നു. പോയ വഴിക്ക് ഒരിടത്തും അവന്‍ അപകടം ഉണ്ടാക്കുകയോ ട്രാഫിക് നിയമം ലംഘിക്കുകയോ ചെയ്തിട്ടിലെന്നാണ് പോലീസിന്‍റെ സാക്ഷ്യപത്രം.

Leave a Reply