728-pixel-x-90-2-learn
728-pixel-x-90
<< >>

വീട് താമസത്തിന് തിരുവഞ്ചൂരിനെ ക്ഷണിച്ചിരുന്നതായി ശാലു മേനോന്‍

കൊച്ചി:സോളാര്‍ തട്ടിപ്പ് കേസില്‍ കമ്മീഷന് മുമ്പാകെ ഹാജരായി നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ മൊഴി നല്‍കാനെത്തി.വീട് താമസത്തിന് റിവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ക്ഷണിച്ചിരുന്നതായി അവര്‍ പറഞ്ഞു.സെന്‍സര്‍ ബോര്‍ഡിലെത്തന്‍ ചങ്ങനാശേരിയിലെ പ്രാദേശിക നേതാവ് സഹായിച്ചെന്നും കൊടിക്കുന്നില്‍ സുരേഷിന്റെ ഭാര്യ സെന്‍സര്‍ ബോര്‍ഡിലുണ്ടായെന്നും ശാലു മൊഴി നല്‍കി.

ബിജു രാധാകൃഷ്ണനില്‍ നിന്നും പണം സ്വീകരിച്ചിട്ടില്ലെന്ന് ശാലു മൊഴി നല്‍കി.ബിജുവിനെ വിവാഹം ചെയ്തിട്ടില്ല.ബിജുവിന്റെ നിര്‍ദേശ പ്രകാരം റാസിക്ക് 20 ലക്ഷം രൂപ ശാലുവിന് നല്‍കിയെന്ന മൊഴി തെറ്റാണെന്ന് അവര്‍ കമ്മീഷന് മുമ്പാകെ ബോധിപ്പിച്ചു.

അമ്മ കലാദേവിക്കൊപ്പമാണ് സോളര്‍ കമ്മിഷന്റെ കൊച്ചിയിലെ ഓഫിസില്‍ ശാലു മേനോന്‍ മൊഴി നല്‍കാനെത്തിയത്.സോളര്‍ കേസുമായി ബന്ധപ്പെട്ട് ശാലുമേനോനെ വിസ്തരിക്കണമെന്നു വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാം പുറമെ ടീം സോളര്‍ കമ്പനി ഇടപാടുകാരില്‍നിന്നു പിരിച്ച തുകയുടെ ഭൂരിഭാഗവും കൈപ്പറ്റിയത് ശാലു മേനോനാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

INDIANEWS24.COM Kochi

Leave a Reply