jio 800x100
jio 800x100
728-pixel-x-90
<< >>

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് 400 ഡോളര്‍വരെ ടാക്സ് റിട്ടേണ്‍

ഓട്ടവ: കോവിഡ് മഹാമാരി കാരണം വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് 400 ഡോളര്‍വരെ ടാക്സ് റിട്ടേണ്‍ ലഭിക്കുന്ന വിധത്തില്‍ ടാക്സ് ഫയലിംഗ് പ്രക്രിയ എളുപ്പമാക്കുമെന്ന് കാനഡ സര്‍ക്കാര്‍. നവംബര്‍ 30ന് പുറത്തിറക്കിയ ശിശിരകാല സാമ്പത്തികക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളത്.

കോവിഡ് കാരണം ദശലക്ഷക്കണക്കിന് പേര്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട സാഹചര്യം വന്നിട്ടുണ്ടെന്ന് സാമ്പത്തികക്കുറിപ്പില്‍ പറയുന്നു. വീടിന്‍റെ ഒരു ഭാഗം ഓഫീസ് മുറിയായി മാറ്റാന്‍ മിക്കവര്‍ക്കും പണം ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കും കൂടുതല്‍ പണം ചെലവാകും. ഇത് കണക്കിലെടുത്താണ് ടാക്സ് ഫയലിംഗ് പ്രക്രിയ എളുപ്പമാക്കുന്നതെന്ന് കുറിപ്പില്‍ പറയുന്നു.

നിലവില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ടാക്സ് റിട്ടേണിന് അപേക്ഷിക്കമെങ്കിലും ഇതിനുള്ള പ്രക്രിയ അത്ര എളുപ്പമല്ല. വീട്ടിലിരുന്ന് ജോലി ചെയ്ത സമയത്തെ അടിസ്ഥാനമാക്കി 400 ഡോളര്‍വരെ ഇത്തരത്തില്‍ തിരികെ ലഭിക്കും. വിശദമായ ചെലവുകണക്കുകളോ തൊഴിലുടമയുടെ സാക്ഷ്യപത്രമോ ഇതിനായി വേണ്ടിവരില്ലെന്നും സര്‍ക്കാര്‍ സൂചന നല്‍കി. 400 ഡോളറില്‍ കൂടുതല്‍ ടാക്സ് റിട്ടേണിന് അപേക്ഷിക്കുന്നവര്‍ക്ക് മുന്‍കാല നിബന്ധനകള്‍ ബാധകമായിരിക്കും.

Leave a Reply