jio 800x100
jio 800x100
728-pixel-x-90
<< >>

വീട്ടമ്മ പുലിയെ തല്ലിയോടിച്ചു

വീട്ടല്‍ കയറി ഉപദ്രപിക്കാന്‍ ശ്രമിച്ച പുലിയെ വീട്ടമ്മ വടികൊണ്ട് തല്ലിയോടിച്ചു.ഉത്തരാഖണ്ഡിലെ സുന്‍യാര ഗ്രാമത്തിലാണ് അല്‍ഭുതവും കേട്ടാല്‍ രസകരമെന്നും തോന്നുന്ന സംഭവം നടന്നത്.ഗ്രാമത്തില്‍ രണ്ട് നില വീട്ടില്‍ താമസിക്കുന്ന പ്രേമാദേവിയാണ് വടി മാത്രം ഉപയോഗിച്ച് പുലിയെ വിരട്ടിയോടിച്ചത്.അല്ലറ ചില്ലറ പരിക്കുകളേറ്റെങ്കിലും സ്വന്തം ജീവന്‍ കാക്കാന്‍ ഇവര്‍ കാട്ടിയ ധീരതയ്ക്ക് മുന്നില്‍ നിന്നും പുലി ജീവനും കൊണ്ടു പാഞ്ഞു.

വീട്ടല്‍ എല്ലാവരും ഉറങ്ങിക്കിടന്നശേഷം പാതിരാത്രിയോടെയാണ് പുലിയിറങ്ങിയത്.വീടിനകത്ത് പ്രേമ ഉറങ്ങിയിരുന്ന മുറിയില്‍ പുലി കയറിപറ്റി.ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന വീട്ടമ്മ കൈയില്‍ കിട്ടിയ വടിയെടുത്ത് സധൈര്യം നേരിട്ടു.അവരുടെ മുഖത്തും കഴുത്തിലും മുറിവേറ്റെങ്കിലും പിന്‍മാറാന്‍ കൂട്ടാക്കിയില്ല.ഈ സമയം ബഹളം കേട്ട് വീട്ടിലുണ്ടായിരുന്ന മറ്റ് അംഗങ്ങളെത്തിയ വിളക്കുതെളിച്ചപ്പോഴേക്കും പുലി ജീവനും കൊണ്ടു പാഞ്ഞുകളഞ്ഞു.

INDIANEWS24.COM Dehradun

Leave a Reply