728-pixel-x-90-2-learn
728-pixel-x-90
<< >>

വി ഡി രാജപ്പന്‍ അന്തരിച്ചു

കോട്ടയം:ചലച്ചിത്ര നടനും ഹാസ്യകഥാപ്രസംഗത്തിന്റെ കുലപതിയുമായ വി ഡി രാജപ്പന്‍(68) അന്തരിച്ചു.കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.അവസാനകാലം തീര്‍ത്തും ദുരിതമായിരുന്നു.

എഴുപതുകളില്‍ കഥാപ്രസംഗരംഗത്തെ പ്രതിഭാധനന്‍മാരായ വി സാംബശിവന്‍,കൊല്ലം ബാബു, കെടാമംഗലം സദാശിവന്‍ തുടങ്ങിയ പ്രമുഖര്‍ കൊടികുത്തി വാഴുന്ന കാലത്താണ് ഹാസ്യകഥാപ്രസംഗം എന്ന ആശയവുമായി വി ഡി രാജപ്പന്‍ രംഗപ്രവേശം ചെയ്യുന്നത്.സിനിമാ പാട്ടുകളുടെ ഈണത്തില്‍ പാരഡി പാട്ടുകള്‍ ഒരുക്കുന്ന അതേ ടോണിലാണ് അദ്ദേഹം സ്വന്തം കഥകള്‍ക്കും പേരിട്ടിരുന്നത്.നമുക്ക് പാര്‍ക്കാന്‍ ചന്ദനത്തോപ്പുകള്‍, ആനമയക്കി, എന്നെന്നും കുരങ്ങേട്ടന്റെ, കുമാരി എരുമ, അമിട്ട് തുടങ്ങി 35ലേറെ കോമഡി കസെറ്റുകള്‍ അദ്ദേഹത്തിന്റേതായി ഇറങ്ങിയിട്ടുണ്ട്.ഇവയെല്ലാം തന്നെ വേദികളും കീഴടക്കിയവയാണ്.1974-ല്‍ തവളയെയും നീര്‍ക്കോലിയേയും കഥാപാത്രങ്ങളാക്കി ‘മാക്-മാക്’ എന്ന കഥ പറഞ്ഞുകൊണ്ടാണ് വി ഡി രാജപ്പന്‍ ഹാസ്യകഥാപ്രസംഗത്തിന് തിരികൊളുത്തിയത്.

ഹാസ്യകഥാപ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ മലയാള ചലച്ചിത്ര ലോകത്തേക്കും വി ടി രാജപ്പന്‍ ചേര്‍ക്കപ്പെടുകയായിരുന്നു. പഞ്ചവടിപ്പാലം,കുസൃതിക്കാറ്റ്,കുയിലിനെ തേടി,ആനക്കൊരുമ്മ തുടങ്ങി 150 ഓളം സിനിമകളിലാണ് രാജപ്പന്‍ വേഷമിട്ടിട്ടുള്ളത്.

INDIANEWS24.COM Kottayam

Leave a Reply