jio 800x100
jio 800x100
728-pixel-x-90
<< >>

വി ഐ പി ആണെങ്കിലും യുകെ യില്‍ സീറ്റില്ല:

ഏതാനും കാലം മുന്‍പ് യുകെ  യിലെ ഒരു മലയാളി സംഘടന ആദ്യമായി മതപരമായ ചട്ടക്കൂടിനമപ്പുറം പ്രവര്‍ത്തന സജ്ജമാകുന്ന കാലത്ത് ഉദ്ഘാടന യോഗത്തെ സംബന്ധിച്ച ഒരു തര്‍ക്കം നടന്നു.ഉദ്ഘാടന ചടങ്ങില്‍ എത്തുന്നത് എം പി ,മേയര്‍ തുടങ്ങിയ പ്രമുഖര്‍ .പരിപാടി ഹോസ്റ്റ് ചെയ്യാന്‍ വരുന്ന സുന്ദരി അല്ലെങ്കില്‍ യുവതി അല്ലെങ്കില്‍ ആ നാടിന്റെ അഭിനവ രഞ്ജിനി ഹരിദാസ്‌, വിളിക്കുന്ന മുറക്ക് പ്രാസംഗികര്‍ വന്നു പ്രസംഗിച്ചാല്‍ മതി എന്ന് ഭൂരിപക്ഷം.

ഈ മാതിരി യോഗങ്ങള്‍ പണ്ട് തമിഴ് നാട്ടില്‍ നടന്നിട്ടുണ്ട് .അങ്ങനെയാണ് പി ചിദംബരം മൂപ്പനാര്‍ തുടങ്ങിയവര്‍ കോണ്ഗ്രസ് വിട്ട്  ചിന്ന-കോണ്‍ഗ്രസ് ഉണ്ടാക്കിയത്.തലൈയിവി- അമ്മ -ജയലളിത ഇന്ത മാതിരി എല്ലാം ചെയിതു.പക്ഷെ അവിടെയും ഇതിനേക്കാള്‍ ഭേതം ആയിരുന്നു തലൈവിക്ക് ഇരിക്കാന്‍ ഉള്ള ഒരു കസേര വേദിയില്‍ കൊണ്ട് ചെന്ന് ഇടും.തലൈവി മാത്രം ഇരിക്കും.പി ചിദംബരവും മുപ്പനാരും ഒക്കെ നില്‍ക്കും .യുകെ മലയാളികളുടെ നേതാക്കന്‍മാര്‍ തലൈവിയെയും തോല്‍പ്പിച്ചു .

ഇവിടെ ഒരുത്തനും സ്റ്റേജില്‍ ഇരുന്നു ആളാകാന്‍ നോക്കേണ്ട !!!

ഭാവിയില്‍ ജനിക്കാന്‍ പോകുന്ന മലയാളി അസോസിയേഷന്‍റെ ഉദ്ഘാടനം ഒരു പോതുയോഗത്തിന്റെ മാതൃകയില്‍ നടക്കണം എന്ന് ന്യുനപക്ഷം.അതിന്റെയൊന്നും ആവശ്യമില്ല .അഭിനവ രഞ്ജിനി പറയും പോലെ ചെയിതാല്‍ മതി എന്ന് ഭൂരിപക്ഷം .ഇവിടെ ഒരു ചോദ്യം ചോദിക്കാന്‍ ഉണ്ട്.എന്താണ് ഈ അവതാരകക്ക് ആ സംഘടനയുമായുള്ള ബന്ധം.”കുളിച്ച വെള്ളം തെറിച്ചു വീണപ്പോള്‍ ഉണ്ടായ ബന്ധം” എന്ന് പറഞ്ഞാല്‍ വിശദീകരണം ആവശ്യമായി വരും. അത് കൊണ്ട് ശരിക്കുമുള്ള ബന്ധം പറയാം.ആ ലലനാമണിയുടെ ഭര്‍ത്താവ് ആ സംഘനടയുടെ കമ്മറ്റിയില്‍ ഉണ്ട്.പ്രസിഡണ്ടുമായി നല്ല ബന്ധം.ആ സംഘടനയുടെ രൂപികരണത്തിനു വേണ്ടി നാട് മുഴുവന്‍ നടന്നു. ‘കൊച്ചിക്ക് നേരിട്ട് വിമാനം പറപ്പിക്കാം എന്‍ എം സി രാജിസ്ട്രേഷന്റെ ഫീസ് കുറപ്പിക്കാം’ എന്നെല്ലാം പറഞ്ഞ് ആളെ കൂട്ടാന്‍ നടന്ന മുഴുവന്‍ പുരുഷ കേസരികളേയും നോക്ക്കുത്തികളാക്കി ഒരു കമ്മറ്റി മെമ്പറുടെ ഭാര്യ കളം കയ്യില്‍ എടുത്തു.ന്യായമാണോ എന്നൊന്നും ചോദിച്ചേക്കരുത്!!!!!സംഘടന രണ്ടായി പിളരും…സത്യം.

അങ്ങനെ പിളരാന്‍ ഇതെന്താണ് ‘അമീബ’ പോലെ വല്ലതും ആണോ.തിന്നു വീര്‍ക്കുമ്പോള്‍ സ്വന്തം ശരീരം രണ്ടായി പിളര്‍ക്കുന്ന അമീബയില്‍ നിന്നാണ് പണ്ട് ഒരു നേതാവ്  സ്വന്തം പാര്‍ട്ടിക്ക് നിര്‍വ്വചനം കണ്ടു പിടിച്ചത് ‘വളരും തോറും പിളരും പിളരും തോറും വളരും’. കണ്ണേ മടങ്ങുക…..

നമുക്കിനി ആദ്യത്തെ തര്‍ക്കത്തിലേക്ക് തിരിച്ചു പോകാം.ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കുന്നത് എം പി മേയര്‍ തുടങ്ങിയവര്‍ :”It would be great if your inaugration meeting is a formal one”.ഗ്രാന്റ് പണം ഉറപ്പിക്കാന്‍ ചെന്ന മിസ്റ്റര്‍ പ്രസിഡണ്ടിനോട് കമ്മ്യുണിറ്റി ഓഫിസര്‍ പറഞ്ഞു.അപ്പോള്‍ പൊതുയോഗം വേണം എന്ന് പറഞ്ഞു നടന്ന ന്യുനപക്ഷം ഭൂരിപക്ഷം ആയി.ടി വി പരിപാടികള്‍ മുടങ്ങാതെ കാണുന്ന ഒരു മഹിളാ നേഴ്സ് രത്നം വിളിച്ചു  പറഞ്ഞു ഒരു ഡാന്‍സ് പിന്നെ ഒരു പ്രസംഗം പിന്നെ ഒരു പാട്ട് ഒരു പ്രസംഗം  അങ്ങനെ വേണം പരിപാടി .കമ്മിറ്റിക്കാര്‍ ആകെമൊത്തം ടോട്ടല്‍ ഹാപ്പി ആയി.ആ ആ ആ കൊള്ളാം അതാകുമ്പോള്‍ ബോറടിക്കില്ല …..കലക്കി ഉഗ്രന്‍ ഐഡിയ!!!! _talent contest2009

ഏതോ ബുദ്ധി ശൂന്യന്‍ ഇടക്ക് കയറി ചോദിച്ചു….അല്ല അത് എങ്ങനാണ് ഫോര്‍മല്‍ മീറ്റിംഗ് ആകുന്നത്. ചോദിച്ചവന്‍ കമ്മറ്റിയില്‍ ഇല്ല ?കമ്മറ്റിക്കാര്‍ എല്ലാവരും കൂടെ ആ വിവരംകെട്ടവനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി….അതെ ഇത് നമ്മുടെ നാട്ടിലെ പോലെ അല്ല. ഇവിടുത്തെ മാന്യന്‍മാരായ ആളുകള്‍ ഒക്കെ പങ്കെടുക്കുമ്പോള്‍ നമ്മള്‍ വില കുറഞ്ഞ കാര്യങ്ങള്‍ ചെയ്യരുത്.ഇവിടെ ഒരു പാട്ട് ഒരു പ്രസംഗം പിന്നെ ഒരു ഡാന്‍സ് പിന്നൊരു ഒരു പ്രസംഗം.അതാണ്‌ വേണ്ടത് . ടിവിയില്‍ ഒക്കെ കണ്ടിട്ടില്ലേ????

ഇത് പോലെ പണ്ട് ഏതോ സിനിമയില്‍ കണ്ടിട്ടുണ്ട്.’അഴകിയ രാവണന്‍’ അഥവാ “വേദനിക്കുന്ന കോടീശ്വരന്‍” “അദ്ദേഹം പണ്ട് ഒരു സിനിമ കഥ കേട്ടത് ഓര്‍മ്മയില്ലേ  ” ഓപ്പറേഷന്‍ …പാലുകാച്ച് -പാല് കാച്ച് -ഓപ്പറേഷന്‍ രണ്ടും മാറി മാറി വരണം .ഇതൊക്കെ മറന്നത് കമ്മറ്റിയില്‍ ഇല്ലാത്തവന്റെ തെറ്റ് .ഫോര്‍മല്‍ മീറ്റിംഗിന് വേണ്ടി വാദിക്കാന്‍ നോക്കിയ വിവരം കേട്ടവന്‍ പുതിയ വിവരങ്ങള്‍ സമ്പാദിച്ചു വീട്ടിലേക്ക് മടങ്ങി.പടിയിറങ്ങി പോകുമ്പോള്‍ പിന്നില്‍ സ്ത്രീകളും കമ്മറ്റിക്കാരും അടങ്ങുന്ന വിവര വിജ്ഞാന കൊശങ്ങളുടെ വലിയ ചിരിയുടെ മാലപ്പടക്കം പൊട്ടി.പടിക്കല്‍ നിന്ന് ഷുവിന്റെ ലൈസ് കെട്ടുന്ന നേരത്ത് ഒരു കമ്മറ്റിക്കാരന്റെ അഭിപ്രായം കേട്ട് അയാള്‍ തകര്‍ന്നു പോയി.ഹ ഹാ ഹാ അവന്‍ പണ്ട് ഏതോ ഹയറിങ്ങ് സ്ഥാപനത്തില്‍ മൈക്ക് കെട്ടാന്‍ നിന്നവനാണ് എന്ന് തോന്നുന്നു.പിന്നീട് ഇന്ന് വരെ ആ കമ്മറ്റിയംഗം അല്ലാത്തവന്‍ യുകെയിലെ ഏതെങ്കിലും സംഘടനയുടെ പ്രവര്‍ത്തനത്തിനു നേരിട്ടോ അല്ലാതെയോ പോയിട്ടില്ല .പേടിച്ചട്ടാണ് പോകാത്തത് എന്ന് അയാള്‍ പറഞ്ഞു.

Protocol was established to encompass certain formalities and courteous modes of behaviour. These behaviours are still widely accepted as necessary and useful in today’s modern society, particularly when dealing with dignitaries and VIPs.

ആ കമ്മറ്റിയംഗം അല്ലാത്തവനെ ഇതൊക്കെ പഠിപ്പിച്ച അദ്ധ്യാപകന്റെ വിവരക്കേട്.പഠിച്ച അവന്‍ യുകെയില്‍ വന്ന് ഇളിഭ്യനായി. വല്ല കാര്യവും ഉണ്ടോ ഇതിന്റെയൊക്കെ???? പക്ഷെ കുറ്റം പറയരുതല്ലോ അവന്‍ നന്നായി “നല്ല ബുദ്ധിയും വിവേകവും വന്നു” പിന്നെ ഇതുവരെ നാലാള് കൂടുന്നയിടത്ത് ഈ മാതിരി വിവരക്കേട് അവന്‍ പറഞ്ഞിട്ടില്ല.മുകളില്‍ പറഞ്ഞിരിക്കുന്ന ഇംഗ്ലീഷില്‍ ഉള്ള വിവരക്കേട് അല്ല.പ്രസിഡണ്ട് അദ്ധ്യക്ഷന്‍ ആകണം ,ഉദ്ഘാടനത്തിന് വരുന്ന വി ഐ പി ക്ക് വേദിയില്‍ ഇരിക്കാന്‍ കസേര കൊടുക്കണം ,പ്രമുഖ ഭാരവാഹികള്‍ വേദിയില്‍ ഇരിക്കണം അങ്ങനെയൊക്കെയുള്ള വിവരദോഷം അവന്‍ ഇത് വരെ ആവര്‍ത്തിച്ചിട്ടില്ല.ഈ കാര്യങ്ങള്‍ ഒക്കെ www.indianews24.com ചോര്‍ത്തി എടുത്തതാണ്. അങ്ങനെ ചോര്‍ത്തിയത്‌ വലിയ കാര്യം ആണ് എന്ന് കരുതി ഇരിക്കുമ്പോള്‍ ആണ് യുകെയില്‍ നടന്ന പല വമ്പന്‍ പരിപാടികളുടെയും ചിട്ടവട്ടങ്ങള്‍ indianews24 ന്‍റെ  ശ്രദ്ധയില്‍ പെട്ടത്.പ്രധാനമായും ഏഷ്യാനെറ്റ് യൂറോപ്പ് പോലെയുള്ള വലിയ ബാനറുകള്‍ നടത്തുന്ന വലിയ പരിപാടികള്‍ .പങ്കെടുക്കുന്നവര്‍ എല്ലാം മുറ്റ് താരങ്ങള്‍ എന്ന് പറഞ്ഞാല്‍ പോര മുതുമുറ്റ് താരങ്ങള്‍ !!!! 637

നമ്മുടെ സ്വന്തം ഗോപിക,അംബിക,ഇന്നസന്റ് ,KPAC ലളിത , സിദ്ധാര്‍ത്ഥ് ,ബിജു മേനോന്‍ & സംയുക്താ വര്‍മ്മ തുടങ്ങിയ പ്രമുഖര്‍ എല്ലാവരും വന്നു യുകെ മലയാളികളുടെ മുന്നില്‍ ബഹുമാന പുരസരം  കൈകൂപ്പി നിന്നതല്ലാതെ വേദിയില്‍ ഇരിക്കാന്‍ കസേര കിട്ടാതെ പോയ നക്ഷത്രങ്ങള്‍ ആണ്.ഏറ്റവും ഒടുവില്‍ എത്തിയത് സോനാ നായര്‍ ആണ് .ഇവരെയൊക്കെ നേരിട്ട് പരിചയം ഉള്ള ആരെങ്കിലും ഒക്കെ ഉണ്ടെങ്കില്‍ ചോദിച്ചു നോക്കുന്നതില്‍ വിരോധമില്ല.ചോദിക്കുന്നവര്‍ക്ക് ഒരു കാര്യം ഉറപ്പു തരാം “ആദ്യം അവര്‍ വല്ലാത്ത ഒരു ചിരി ചിരിക്കും……”

അതില്‍ ലളിത ചേച്ചിയുടെ കാര്യം ആയിരുന്നു കുറച്ചു കഷ്ടം ആയി പോയത് കാലിനു അസുഖം ഉള്ള കാലത്താണ് യുകെയില്‍ എത്തിയത് . വയ്യാത്ത കാലും വച്ചോണ്ട് അമ്മ നില്‍ക്കുന്നത് നോക്കി മകന്‍ സിദ്ധാര്‍ത് സിസ്സാഹയനായി സ്റ്റേജില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. KPACലളിത അല്ല സാക്ഷാല്‍ പുരട്ചി തലൈവി ജയലളിത വന്നാലും മലയാളികളുടെ നേതാക്കന്മാര്‍ ഇരിക്കാന്‍ കസേര പോയിട്ട് ഒരു ചെറിയ ചെരവ പോലും കൊടുക്കും എന്ന് ആരും വിചാരിക്കേണ്ട.പരിപാടി നടത്താന്‍ വെറക് വെട്ടിയവനും വെള്ളം കൊരിയവനും അടക്കം കുറെ പേര് കാണും.അവരെ ഒക്കെ അഭിനവ രഞ്ജിനി ഹരിദാസ്‌ പേര് വിളിക്കുമ്പോള്‍ വേദിയില്‍ വന്നു കൈ കൂപ്പിയിട്ടു മര്യാദക്ക് പൊക്കോണം!!!!

മൈക്ക് കെട്ടാന്‍ നടന്ന വിവരമില്ലാത്തവന്‍മാര്‍ പലതും പറയും….. .

Leave a Reply