728-pixel-x-90-2-learn
728-pixel-x-90
<< >>

വി. എസ് വീണ്ടും ഇടയുന്നു

 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് വിധേയനായി നിന്ന വി എസ് അച്യുതാനന്ദന്‍ വീണ്ടും ഇടയുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ വി. എസ് രൂക്ഷവിമര്‍ശനം നടത്തി.

കേരളത്തിലെ പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിന്‍റെ നിലപാടുകള്‍ ഇടതുമുന്നണിയെ ദുര്‍ബലമാക്കിയതായി വി. എസ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ജനതാദളും ഇത്തവണ ആര്‍.എസ്.പിയും മുന്നണി വിട്ടത് ഇത്തരത്തിലാണ്. ടി.പി വധക്കേസിലെ പ്രതികളെ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ജയിലില്‍ സന്ദര്‍ശിച്ചത് ശരിയായില്ല. ഇതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കി. കീഴ്ഘടകങ്ങളുടെ അഭിപ്രായം മാനിക്കാതെ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്നും വി.എസ് കുറ്റപ്പെടുത്തി.

Leave a Reply