തിരുവനന്തപുരം • പാര്‍ട്ടി നിലപാടിനൊപ്പം നില്ക്കുന്ന കാര്യത്തില്‍ വി എസ് അച്ചുതാനന്ദന് തികഞ്ഞ പരാജയമാണ് എന്ന് സി പി എം സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും കേന്ദ്ര കമ്മിഷന്റെ മുന്‍പാകെ അഭിപ്രായപ്പെട്ടു.അച്ചടക്കലംഘനങ്ങളുടെ ശീലം തിരുത്താനോ തയാറാകാത്ത വി.എസ്. അച്യുതാനന്ദന് തെറ്റുകള്‍ ആവര്ത്തിക്കുകയായാണ്.വി .എസ്. സ്വയം തിരുത്താന്‍ ഇനിയെങ്കിലും തയാറാകണമെന്നു കമ്മിറ്റി കൂട്ടായി ആവശ്യപ്പെട്ടു.എന്നാല്‍ പോളിറ്റ് ബ്യുറോ അംഗങ്ങളുടെ കമ്മിഷന് ഇത് സംബന്ധിച്ച് തീരുമാനം അറിയിക്കാന്‍ കാല താമസം ഉണ്ടാകും.പാര്ലമെന്റ്റ് തിരഞ്ഞെടുപ്പില്‍ വി എസ്സിനെ കൂടെ നിര്‍ത്തി കൂടുതല്‍ സീറ്റുകള്‍ നേടുക എന്നാ തന്ത്രം ആയിരക്കും സി പി എം കേന്ദ്ര നേതൃത്വം സ്വീകരിക്കുക എന്നാണ് സൂചന.
രണ്ടു ദിവസം സംസ്ഥാന സെക്രട്ടേറിയറ്റിനെയും രണ്ടു ദിവസം സംസ്ഥാന കമ്മിറ്റിയെയും കേട്ടശേഷം ആറംഗ കമ്മിഷന് മടങ്ങി. കമ്മിറ്റിക്കു മുന്‍പാകെ കമ്മിഷന് അംഗങ്ങള്‍ ഒന്നും സംസാരിച്ചില്ല. ഇൗ പ്രക്രിയയുടെ ഒരു ഭാഗം കഴിഞ്ഞെന്നു കമ്മിഷനു നേതൃത്വം കൊടുക്കുന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കൂടുതല്‍ ആര്‍ക്കെങ്കിലും ബോധിപ്പക്കാനുണ്ടെങ്കില് അത് എഴുതി അറിയിക്കാമെന്നും വ്യക്തമാക്കി. അനന്തര നടപടികള്‍ പൊളിറ്റ് ബ്യൂറോ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നു പുറത്തിറങ്ങിയ പിബി അംഗം എസ്. രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി.
കമ്മിറ്റിയില്‍ വി.എസ്. സംസാരിച്ചില്ല. വി.എസിന് അനുകൂലമായി ഇന്നലെ വാദങ്ങളുണ്ടായി. പിരപ്പന്‍കോട് മുരളി, സി.കെ. ശശീന്ദ്രന്, സി.എസ്. സുജാത എന്നിവരാണ് അച്യുതാനന്ദനെ കൈവിടാഞ്ഞത്. കഴിഞ്ഞ ദിവസം അഞ്ചുപേരും അദ്ദേഹത്തിനൊപ്പം നിന്നു. ആകെ 59 പേര് കമ്മിറ്റിയില്‍ സംസാരിച്ചു. അതില്‍ എട്ടുപേരാണു പ്രകടമായി വി.എസിനെ തുണച്ചത്. നേരത്തെ വി.എസിനൊപ്പം നിന്നിരുന്ന എം. വിജയകുമാറിനെപ്പോലെ ചിലര്‍ അദ്ദേഹത്തിന്റെ അച്ചടക്കലംഘനങ്ങള്‍ക്കെതിരെ ശക്തമായി തിരിഞ്ഞു.
www.indianews24.com/uk