തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനായി വി എസ് അച്യുതാനന്ദനെ നിയമിച്ചു.ബുധനാഴ്ച്ച രാവിലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.മൂന്ന് അംഗങ്ങളുള്ള കമ്മിഷനില്‍ മറ്റ് രണ്ട് പേര് സി പി നായരും നീല ഗംഗാധരനുമാണ്.ഇരുവര്‍ക്കും ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയായിരിക്കും.
ഇന്ന് രാവിലെ വന്ന മന്ത്രിസഭാ തീരുമാനത്തോടെ സംസ്ഥാന ചരിത്രത്തില്‍ നാലാമത്തെ ഭരണ പരിഷ്കാര കമ്മിഷനാണ് രൂപപ്പെട്ടിരിക്കുന്നത്.മുമ്പ് ഇ എം എസ്, ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്തും രാഷ്ട്രപതി ഭരണം നിലനിന്നിരുന്ന കാലത്തും ഭരണ പരിഷ്കാര കമ്മിഷന് നിലനിന്നിരുന്നു.രണ്ട് തവണ മുഖ്യമന്ത്രിമാരും ഒരു തവണ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ എം കെ വെള്ളോടിയുമായിരുന്നു കമ്മിഷന് അധ്യക്ഷന്മാര്.നിയമസഭാ അംഗത്വം കൂടിയുള്ള വി എസ് ക്യാബിനറ്റ് റാങ്കുള്ള പുതിയ പദവിയിലെത്തുമ്പോള്‍ ഇരട്ടപദവി പ്രശ്നം വരുന്നത് മുന്നില്‍ കണ്ട് കഴിഞ്ഞ മാസം 19ന് നിയമസഭയില്‍ നിയമം ഭേദഗതി ചെയ്തിരുന്നു.
കമ്മിഷന് റിപ്പോര്‍ട്ടുകള്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കേണ്ടതില്ല.സര്‍ക്കാരിന്റെ ഭരണം പരിശോധിക്കുക,തിരുത്തലുകള്‍ നടത്തുക,ശുപാര്‍ശകള്‍ നല്‍കുക ഇതൊക്കെയാണ് പ്രധാന ദൗത്ത്യം.ഔദ്യോഗിക വാഹനം,വസതി എന്നീ സൗകര്യങ്ങള്‍ കമ്മിഷനുണ്ടാകും.
INDIANEWS24.COM T V P M