jio 800x100
jio 800x100
728-pixel-x-90
<< >>

വി എസ് തൊണ്ണൂറ്റി ഏഴിന്റെ നിറവിൽ

തിരുവനന്തപുരം:മുൻ മുഖ്യമന്ത്രിയും ഭാരതത്തിലെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്  നേതാവും സംസ്ഥാന ഭരണപരിഷ്‌കാര കമീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദന് ചൊവ്വാഴ്‌ച 97–-ാം ജന്മദിനം. 1923 ഒക്ടോബർ 20നാണ്‌ അദ്ദേഹം ജനിച്ചത്‌.പിറന്നാൾ ദിനത്തിൽ പ്രത്യേക ആഘോഷമൊന്നുമില്ല. കോവിഡ്‌ പശ്ചാത്തലത്തിൽ സന്ദർശകരെയും അനുവദിക്കുന്നില്ല.

1940ൽ അദ്ദേഹം പാർട്ടി  അംഗമായ വി എസ്1958ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രസമിതിയിലും സമുന്നത സമിതിയായ സി പി എം പോളിറ്റ് ബ്യൂറോയിലും അംഗമായി.കേന്ദ്രനേതൃത്വത്തിൽ 62 വർഷം പൂർത്തിയാക്കിയ നേതാവാണ്‌. കേരളം കണ്ട ഏറ്റവും ജനകീയ നേതാക്കളിലൊരാളായ  വി എസ് നിലവിൽ മലമ്പുഴ മണ്ഡലത്തിലെ എംഎൽഎകൂടിയാണ്‌. കേരളത്തിലെ സി പി എമ്മിന്റെ സംസ്‌ഥാന സെക്രട്ടറി,പ്രതിപക്ഷ നേതാവ്.മുഖ്യമന്ത്രി തുടങ്ങി  വി എസ് അച്യുതാനന്ദൻ വഹിക്കാത്ത സമുന്നത പദവികൾ വിരളമാണ്.

INDIANEWS24 TVPM DESK 

Leave a Reply