728-pixel-x-90-2-learn
728-pixel-x-90
<< >>

വി എസ് അച്യുതാനന്ദന് വീണ്ടും കേജ്രിവാളിന്‍റെ ക്ഷണം

ദില്ലി:Sir,Please join us,  please please join us….it is the last hope!!അരവിന്ദ് കെജ്രിവാള്‍  പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനോട് നടത്തിയ അപേക്ഷയാണ്.ആം ആദ്മി രാജ്യത്തിന്റെ അവസാന പ്രതീക്ഷയാണ് എന്ന കാര്യം ശ്രീ വി എസ് മനസിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കേജ്രിവാളിന്‍റെ ഈ അഭ്യര്‍ത്ഥന.

താന്‍ ഒരു എളിയ മനുഷ്യന്‍ മാത്രമാണ് പക്ഷെ ആം ആദ്മി ഒരു വലിയ ആശയമാണ്.രാജ്യത്ത് സത്യസന്ധമായ ഒരു രാഷ്ട്രീയ സംവിധാനം നിലവില്‍ വരുന്നതിനു വേണ്ടി പ്രവ്ര്‍ത്തിക്കുക എന്നതാണ് അതിന്റെ പരമമായ ലക്ഷ്യം. ഇപ്പോഴത്തെ രാഷ്ട്രീയ സംവിധാനം സത്യസന്ധമല്ല. എല്ലാവരും ഈ സംവിധാനത്തിനെതിരെ ഒന്നിച്ചു ചേരേണ്ടതുണ്ട്. സാധാരണ ജനങ്ങളിലാണ് ഇനി പ്രതീക്ഷ.

മുകേഷ് അംബാനി രാജ്യത്ത് നിലനില്‍ക്കുന്ന അഴിമതിയുടെ പ്രതീകമാണ്. ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ മുകേഷ് അംബാനിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അനില്‍ അംബാനിയുടെ കമ്പനിക്കെതിരെ ഓഡിറ്റ് നടത്തി. രാഹുലും മോദിയുമല്ല, അംബാനിയാണു രാജ്യം ഭരിക്കുന്നത്. സാധാരണക്കാരന്‍ ഇപ്പോള്‍ അംബാനിയെ നേരിടുകയാണ് – കെജ്രിവാള്‍ പറയുന്നു.

ഞങ്ങളുടെ പ്രധാന ശത്രു അഴിമതിയും വര്‍ഗീയതയുമാണെന്നു കെജ്രിവാള്‍ പറയുന്നു. രാഹുലും മോദിയും അഴിമതിക്കാരാണ്. രണ്ടുപേരും വര്‍ഗീയ വാദികളുമാണ്. എനിക്ക് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ല. ഈ രാജ്യത്തെ ഓരോ സാധാരണക്കാരനും പ്രധാനമന്ത്രിയാകണം. ഭരണ സംവിധാനം സാധാരണക്കാരന്റെ ശബ്ദം കേള്‍ക്കണം. കേരളത്തില്‍ എത്രസീറ്റില്‍ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ജനങ്ങളാണു സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത്. ജനങ്ങള്‍ പണം നല്‍കും. ജനങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരെ ശക്തമായ പാര്‍ട്ടിയാണ്. എങ്കിലും ആം ആദ്മി പാര്‍ട്ടിക്ക് ഒരിടം തീര്‍ച്ചയായും ഉണ്ട്. അഴിമതിയിലും വഞ്ചനയിലും ജനം മടുത്തുകഴിഞ്ഞു. വി.എസ്. അച്യുതാനന്ദന്‍ ഈ പാര്‍ടിയില്‍ ചേരുന്നത് വളരെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. ആം ആദ്മി ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് എന്ന് കരുതി ദയവു ചെയിത് താങ്കള്‍ ഞങ്ങളോടൊപ്പം ചേരണം എന്ന് വി എസ് അച്യുതാനന്ദനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Leave a Reply