തിരുവനന്തപുരം: ഇനി പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്നു സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കേരള പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദന്. ഒരു ടി വി ചാനലിന് നല്കിയ അഭിമുഖത്തിലാണ്, ഞായറാഴ്ച 90 വയസ് തികഞ്ഞ വി എസിന്റെ പ്രഖ്യാപനം.
ഈ നിയമസഭയുടെ കാലാവധി കഴിയുമ്പോള്‍ തനിക്ക് 92 വയസാകുമെന്ന് വി എസ് ഓര്‍മിപ്പിക്കുന്നു. പിന്നീട് സ്വസ്ഥം വിശ്രമം. പുതിയ തലമുറ വരട്ടെ. അവരുടെ നേതൃത്വത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ എന്നാല്‍ കഴിയുന്ന സഹായം ചെയ്യാം-വി എസ് പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിക്ഷേധിക്കാന്‍ ശ്രമം നടന്നെന്ന് അഭിമുഖത്തില്‍ വി എസ് കുറ്റപ്പെടുത്തുന്നു. പരസ്യപ്രസ്താവനയ്ക്ക് പിബി വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ചിത്രീകരിച്ച അഭിമുഖമാണ് ഇതെന്ന് പറയുന്നു.