728-pixel-x-90-2-learn
728-pixel-x-90
<< >>

വി എസിന്റെ തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍; ആഘോഷപൂര്‍വ്വം മാധ്യമങ്ങള്‍

തിരുവനന്തപുരം:പതിവ് രീതികളില്‍ തന്നെ ആഘോഷങ്ങള്‍ക്കൊന്നും വലിയ സ്ഥാനമില്ലാത്ത വി എസിന്റെ പിറന്നാള്‍ മാധ്യമങ്ങള്‍ ഉത്സാഹപൂര്‍വ്വം കൊണ്ടാടി.തിങ്കളാഴ്ച്ച തൊണ്ണൂറ്റിയൊന്നാം വയസ്സിലേക്ക് കടന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ആഘോഷങ്ങളെല്ലാം കുടുംബവുമൊത്തുള്ള കന്റോണ്‍മെന്റ് ഹൗസിലെ ലളിതമായി കടന്നുപോയി.പതിവു വാര്‍ത്തകളില്‍ നിന്നും വ്യത്യസ്തമായൊന്നും മാധ്യമങ്ങള്‍ക്ക് വിഭവമായുണ്ടായിരുന്നില്ല.

എന്നാല്‍ വിപ്ലവ നായകന്റെ പിറന്നാള്‍ കൊണ്ടാടുന്നതില്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നുണ്ടായിരുന്നു.ദേശീയ മാധ്യമ വെബ്‌സൈറ്റകളുള്‍പ്പെടെയുള്ളവര്‍ വി എസിന്റെ പിറന്നാളാഘോഷം തിങ്കളാഴ്ച്ച വലിയ വിഭവമായി തന്നെ ആഘോഷിച്ചു.

INDIANEWS24.COM TVPM

Leave a Reply