തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്റെ ആരോഗ്യ നിലയിൽ ആശങ്ക ഒന്നുമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
നേരത്തെ ശ്വാസതടസവും രക്ത സമ്മർദ്ദത്തിൽ വ്യതിയാനവുമനുഭവപ്പെട്ടതിനെത്തുടര്ന്ന് തിരുവനന്തപുരം ഉള്ളൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ വിഎസ്സിനെ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചി രുന്നു.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിഎസ് തൊണ്ണൂറ്റിയാറാം ജന്മദിനമാഘോഷിച്ചത്.
പക്ഷാഘാതത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് അദ്ദേഹം.ഏതാനും ദിവസങ്ങൾക്കുള്ളിൽ വിഎസ് പൂർവ്വരോഗ്യസ്ഥിതിയിലേക്ക് മടങ്ങിയെത്തുമെന്നു ഡോക്ടർമാരുടെ സംഘം അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയിലെത്തി വിഎസിനെ സന്ദര്‍ശിക്കുകയും മെഡിക്കൽ സംഘവുമായി ബന്ധപ്പെട്ട് ആരോഗ്യനില വിലയിരുത്തുകയും ചെയ്തു.
INDIANEWS24 TVPM DESK