jio 800x100
jio 800x100
728-pixel-x-90
<< >>

വി എസിനെ പിബി തള്ളി

ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍റെ വധത്തിന് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ കെ രമ നടത്തിയ നിരാഹാരസമരത്തെ അനുകൂലിച്ച് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പാര്‍ട്ടിതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ഡല്‍ഹിയില്‍ ചേര്‍ന്ന അവൈലബിള്‍ യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പിബി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ വി എസിനെതിരെ പാര്‍ട്ടിയുടെ അടുത്ത അച്ചടക്കനടപടി ഉണ്ടാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി.

ഈ വിഷയത്തില്‍ തുടര്‍നടപടി സംസ്ഥാനഘടകത്തിന്‍റെ റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനിക്കുമെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കി. വി എസിനെ പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഔദ്യോഗിക നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്ര കടുത്ത തീരുമാനത്തിന് കേന്ദ്രനേതൃത്വം തയ്യാറാകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

വി എസ് മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ നേരിട്ട് പ്രതികരിക്കാന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തയ്യാറായില്ല. വി എസ് പറഞ്ഞതുപോലെ ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പിണറായിയുടെ മറുപടി.

Leave a Reply