728-pixel-x-90-2-learn
728-pixel-x-90
<< >>

വി എസിനെ പാര്‍ട്ടി വിരുദ്ധനെന്ന് പറഞ്ഞിട്ടില്ലെന്ന് കോടിയേരി

ആലപ്പുഴ:പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സി പി എം പാര്‍ട്ടി വിരുദ്ധനായി ആരും വിശേഷിപ്പിച്ചിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.വി എസിന് പാര്‍ട്ടി വിരുദ്ധ മനോഭാവം എന്നു മാത്രമാണ് പ്രമേയത്തില്‍ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.അതേ സമയം വി എസിനെതിരായി പാസാക്കിയ പ്രമേയത്തില്‍ തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി കൂട്ടിചേര്‍ത്തു.

വി.എസിന് പറയാനുള്ളത് ഇന്നലെത്തെ സെക്രട്ടേറിയറ്റില്‍ പറയാമായിരുന്നു. ജനറല്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചിട്ടും വി.എസ് സമ്മേളനത്തിലേക്ക് വന്നില്ല. സമ്മേളനത്തിന് എത്താന്‍ നിബന്ധന വച്ചത് തെറ്റാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരാമെന്ന നിലപാട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതല്ല. എന്നാല്‍ വി.എസിന് എല്ലാ പരിഗണനയും നല്‍കും. അദ്ദേഹത്തിന് ഇപ്പോഴും സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാം. അതിന് സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിരിക്കണമെന്ന് നിര്‍ബന്ധമല്ല. വി.എസ് കേന്ദ്ര കമ്മിറ്റി അംഗമാണ്. അദ്ദേഹത്തിന് സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാനുള്ള അവകാശമുണ്ടെന്നും കോടിയേരി വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടത് പാര്‍ട്ടിക്ക് തക്കതായ തീരുമാനം എടുക്കുന്നതിന് വേണ്ടിയാണ്. വി.എസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തില്‍ പാര്‍ട്ടിക്ക് ഇനിയും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വലിയ ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചത്. പി. കൃഷ്ണപിള്ള സെക്രട്ടറിയായി രൂപീകരിച്ച പാര്‍ട്ടി ഘടകമാണ് കേരളത്തിലേത്. അദ്ദേഹം മുതല്‍ പിണറായി വിജയന്‍ വരെ മഹാരഥന്മാരായ നേതാക്കന്‍മാരാണ് കേരളത്തിലെ പാര്‍ട്ടിയെ നയിച്ചിട്ടുള്ളത്. പാര്‍ട്ടിയും ജനങ്ങളും വലിയ വിശ്വാസമാണ് എന്നെ ഏല്‍പ്പിച്ചത്. ഇതിനനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ പരമാവധി ശ്രമിക്കും. കഴിഞ്ഞ 16 വര്‍ഷം കേരളത്തിലെ പാര്‍ട്ടിയെ കാലിടറാതെ മുന്നോട്ടു നയിച്ച നേതാവാണ് പിണറായി വിജയനെന്നും കോടിയേരി പറഞ്ഞു.

INDIANEWS24 ALP

Leave a Reply