കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ ഹൈകോടതിയുടെ രൂക്ഷവിമര്‍ശം. ജനങ്ങളുടെ കൈയടി നേടാന്‍ കോടതിയെ കരുവാക്കരുതെന്നും അതിനു വേറെ വഴി നോക്കണമെന്നും ജസ്റ്റിസ് ഹാറൂന്‍ അല്‍ റഷീദ് പറഞ്ഞു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ പോലും കോടതിക്ക് ഭയമാണെന്ന വി.എസിന്‍്റെ പ്രസ്താവനയാണ് വിമര്‍ശത്തിന് കാരണമായത്.
വി.എസ് ഏതു ക്ളാസുവരെ പഠിച്ചിട്ടുണ്ട്, നിയമം പഠിച്ചിട്ടുണ്ടോ എന്നും ജസ്റ്റിസ് ഹാറൂന്‍ അല്‍ റഷീദ് ചോദിച്ചു. നിയമം അറിയില്ളെങ്കില്‍ തന്നെ സമീപിച്ചാല്‍ നിയമം പഠിപ്പിക്കാമെന്നും ഹാറൂന്‍ അല്‍ റഷീദ് പറഞ്ഞു.